സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ വിഭാഗം വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിയമവിരുദ്ധമായ നടപടിക്രമങ്ങളാണ് സ്വാതി മാലിവാള്‍ അധ്യക്ഷയായ വനിത പാനല്‍ നടത്തുന്നതെന്ന കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി. മാലിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡല്‍ഹിയിലെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ മുകേഷ് കുമാര്‍ മീണ അറിയിച്ചു. മുന്‍ ഡല്‍ഹി വനിത പാനല്‍ അധ്യക്ഷയും കോണ്‍ഗ്രസ് നേതാവുമായ ബര്‍ഖാ സിങ് ശുക്ല നല്‍കിയ പരാതിയിലാണ് മാലിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സ്വാതി മാലിവാളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഈ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 13ാം സെക്ഷന്‍ പ്രകാരം അഴിമതി വിരുദ്ധ ആക്ട് (പൊതുസേവകന്റെ ക്രിമിനല്‍ പെരുമാറ്റ ലംഘനം), 409 (ഉദ്യോഗസ്ഥരുടെ കുറ്റകരമായ വിശ്വാസ ലംഘനം), ഐപിസി 120-ബി( ക്രിമിനല്‍ ഗൂഢാലോചന). തിങ്കളാഴ്ച ഈ വകുപ്പുകള്‍ പ്രകാരം സ്വാതി മാലിവാളിനെതിരെ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ആന്റി-കറപ്ഷ്യന്‍ ബ്രാഞ്ച് അറിയിച്ചു.

ആഗസ്ത് 12ന് ബര്‍ഖ സിങ് ശുക്ല നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച സ്വാതി മാലിവാളിനെ രണ്ട് മണിക്കൂര്‍ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തു. ആംആദ്മി പാര്‍ട്ടി നേതാക്കള്‍ അവരുടെ സഹായികളെ വനിത കമ്മിറ്റിയിലേക്ക് നിയമിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ പറയുന്നത്. മുതിര്‍ന്ന ആപ് നേതാവ് എച്ച് എസ് ഫൂല്‍ക്കെയുടെ മകള്‍ പ്രഭസഹായ് കൗറിനെ അടക്കം നിരവധി ഗുണഭോക്താക്കളുടെ പേര് സഹിതമാണ് പരാതി ബര്‍ഖ നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം പേരുകള്‍ നേടിയെടുത്തതായും ഇവര്‍ പറയുന്നു.ട്വീറ്റിലൂടെയായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. ഒരു രൂപയുടെയെങ്കിലും അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ ജീവന്‍ നല്‍കാന്‍ വരെ തയ്യാറാണെന്നും അവര്‍ പറഞ്ഞു. വിലകെട്ട കൃത്യമായി ജോലി ചെയ്യാത്ത ഉന്നത സ്ഥാനത്തിരിക്കുന്ന ചിലര്‍ക്ക് ഒരു പെണ്ണിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വല്ലാത്ത ബുദ്ധിമുട്ടാണ്. എന്റെ ചോദ്യം ചെയ്യലുകള്‍ അവരെ അസ്വസ്ഥരാക്കുന്നുവെന്നതാണ് ഇതെല്ലാം വെളിവാക്കുന്നതെന്നും സ്വാതി മാലിവാള്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും