സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എന്താണ് സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം ?

വിമെന്‍ പോയിന്‍റ് ടീം

ബലാത്സംഗം ചെയ്ത ആളോട്  ഒരു സ്ത്രീയ്ക്ക് പ്രണയം തോന്നുമോ എന്ന  ചോദ്യം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുകയാണ്.സങ്കീര്‍ണമായ മനുഷ്യ മനസ്സ് 
ഇല്ല എന്ന്  തുറന്ന് ഉത്തരം പറയില്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍.അതിനെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോമുമായി ബന്ധപ്പെടുത്തിയേ പറയാനാവുകയുള്ളൂ.

തന്നെ കീഴ്‌പ്പെടുത്തുകയോ, തട്ടിക്കൊണ്ടുപോവുകയോ, ബന്ദിയാക്കുകയോ ചെയ്ത ആളോട് ഉണ്ടാകുന്ന വൈകാരികമായ അടുപ്പം എന്ന് സ്റ്റോക്ക്‌ഹോം സിന്‍ഡ്രോമിലെ ചുരുക്കിപ്പറയാം. ഇത് ഒരു സാധാരണ മാനസികാവസ്ഥയല്ല.ബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയ്ക്ക് തന്നെ ബലാത്സംഗം ചെയ്ത ആളോട് പ്രണയം തോന്നുകയേയില്ലെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല. സ്റ്റോക്ക് ഹോം സിന്‍ഡ്രോം ഉണ്ടെങ്കില്‍ ചിലപ്പോള്‍ അതും സംഭവിച്ചേക്കാമെന്നും കണ്ടെത്തലുകള്‍.

സ്വീഡനിലെ സ്‌റ്റോക്ക്ഹോമില്‍ 43 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് പേരിന് ആധാരം. അന്ന് ഒരു സംഘം സ്റ്റോക്ക് ഹോമിലെ ഒരു ബാങ്കിലെ ജീവനക്കാരെ മുഴുവന്‍ ബന്ദികളാക്കി. ആറ് ദിവസത്തോളം ഇത് തുടര്‍ന്നു. പക്ഷേ ഞെട്ടിപ്പിച്ച സംഭവം എന്താണെന്ന് വച്ചാല്‍, ഇതിനിടെ ബന്ദികളാക്കപ്പെട്ടവര്‍ക്ക് അക്രമികളോട് മാനസികമായി വളരെ അധികം അടുപ്പം ഉണ്ടായി.ഇത്തരം തികച്ചും വിഭിന്നമായ ഒരു മാനസികാവസ്ഥയെ സ്റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന് പേരിട്ടത് നില്‍സ് ബെജേറോട്ട് എന്ന ക്രിമിനോളജിസ്റ്റ് ആയിരുന്നു. ഈ സംഭവം നടക്കുമ്പോള്‍ പോലീസിന്റെ സൈക്കോളജിസ്റ്റ് ആയിരുന്നു ബെജെറോട്ട്.അക്രമിയില്‍ നിന്ന് ദയ പ്രതീക്ഷിച്ചുകൊണ്ടാണ് പലരും ഇത്തരം ഒരു മാനസികാവസ്ഥയില്‍ എത്തുന്നത്. പലപ്പോഴും അങ്ങനെ ഒരു ദയ തിരിച്ചിട്ട് കിട്ടിക്കോളണം എന്നില്ല. പക്ഷേ ഇര അതിന് ശേഷവും അക്രമിയോട് വൈകാരിക അടുപ്പമുള്ള ആളായി തന്നെ തുടരാനും സാധ്യതയുണ്ട്.ഇത്തരത്തില്‍ ആളുകള്‍ പ്രതികരിക്കുന്നതിന് എഫ്ബിഐയുടെ കൈയ്യിലും തെളിവുണ്ട്. എഫ്ബിഐ പിടികൂടുന്നവരില്‍ എട്ട് ശതമാനം ആളുകള്‍ ഇത്തരം മാനസികാവസ്ഥ പ്രകടിപ്പിക്കാറുണ്ടത്രെ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും