സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കേരളം കത്തിയേനേഃ സി കെ ജാനു

വിമെന്‍ പോയിന്‍റ് ടീം

സൗമ്യ മറ്റേതെങ്കിലും സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടി ആയിരുന്നെങ്കില്‍ കേരളം കത്തുമായിരുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയസഭാ നേതാവ് സി കെ ജാനു.  സൗമ്യ ദളിത് അല്ലായിരുന്നുവെങ്കില്‍ കോടതി വിധി മറ്റൊന്നാകുമായിരുന്നുവെന്ന് സികെ ജാനു കുറ്റപ്പെടുത്തി.

കോഴിക്കോട് ബി.ജെ.പി സംഘടിപ്പിച്ച ദളിത് രാഷ്ട്രീയത്തിന്റെ അര്‍ഥതലങ്ങള്‍ എന്നസെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാനു. ദളിത് പെണ്‍കുട്ടി ആയതിനാലാണ് പ്രതിഷേധങ്ങള്‍ ചെറിയ ശബ്ദമായി ഒതുങ്ങിയതെന്നും സികെ ജാനു ആരോപിച്ചു.

ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ജീവിക്കാന്‍ പോലും പറ്റാത്ത സാഹചര്യം കേരളത്തില്‍ സൃഷ്ടിച്ചത് സി.പി.ഐ.എമ്മും യു.ഡി.എഫും ചേര്‍ന്നാണ് . ഇത്തരം ചൂഷണങ്ങളെ ദളിതുകളും ആദിവാസികളും മറികടക്കുമെന്നും ജാനു പറഞ്ഞു.

നിയമ വ്യവസ്ഥയില്‍പ്പോലും ദളിതരെ രണ്ടാം തരക്കാരായാണ് കാണുന്നത്. ജനാധിപത്യം, വികസനം തുടങ്ങി എല്ലാ മേഖലകളിലും ദളിതര്‍ക്കും അവകാശമുണ്ടെന്ന കാര്യം അംഗീകരിക്കപ്പെടുന്നില്ല. കൂടെ നിര്‍ത്തേണ്ടവര്‍ അകറ്റി നിര്‍ത്തുകയാണ്.

ദളിതരും മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമാകുന്ന അവസ്ഥ ഉണ്ടാകണം. ശക്തമായ ചില ഇടപെടലുകള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ മാറുന്നില്ല. സൗമ്യ വധക്കേസിലെ വിധി വന്നപ്പോള്‍ ചെറിയ ചില പ്രതിഷേധ ശബ്ദങ്ങളുണ്ടായി. എന്നാല്‍ മറ്റു ചിലരുടെ കാര്യത്തിലാണെങ്കില്‍ കേരളം കത്തുമായിരുന്നു. ഈ സ്ഥിതിക്ക് മാറ്റം വേണം. ഒരു വിഭാഗത്തെ എക്കാലവും പീഡിപ്പിച്ച് നിര്‍ത്താമെന്നു കരുതരുതെന്നും സി.കെ ജാനു പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും