സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് നിരോധനംഃ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും

വിമെന്‍ പോയിന്‍റ് ടീം

മുത്തലാഖ് നിരോധനത്തിന് പിന്തുണയറിയിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കും. സ്ത്രീ സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഏകസിവില്‍കോഡുമായി ബന്ധപ്പെട്ട് വിഷയത്തെ കാണേണ്ടതില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മുത്തലാഖ് പാകിസ്ഥാനിലോ ബംഗ്ലാദേശിലോ പോലും നിലനില്‍ക്കുന്നില്ലെന്നും സ്ത്രീകളുടെ ഭരണഘടനാ അവകാശം സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തിലുള്ള അഭിപ്രായം ഈ മാസം അവസാനം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി എന്നിവര്‍ കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും