സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വാതി വധക്കേസ് പ്രതി ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

വിമെന്‍ പോയിന്‍റ് ടീം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈ പുഴാല്‍ ജയിലില്‍ ഞായറാഴ്ച്ചയാണ് രാം കുമാറിന്റെ മൃതശരീരം കണ്ടത്.ജയില്‍ മുറിക്കകത്തെ വൈദ്യുതി കടന്നുപോകുന്ന വയര്‍ കടിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.നേരത്തെ തിരുനെല്‍വേലിക്കടുത്ത വീട്ടില്‍വെച്ച് അറസ്റ്റിലാകുന്ന സമയത്ത് രാംകുമാര്‍ കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

കഴിഞ്ഞ ജൂണ് 25നാണ് സ്വാതിയെ(24) എഞ്ചിനീയറിംഗ് ബിരുദധാരിയായ രാംകുമാര്‍ നുങ്കംപക്കം റെയില്‍വേസ്റ്റേഷനില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്.സ്വാതി ഓഫീസിലെത്തുന്നതിന് ട്രെയിന്‍ കാത്തുനില്‍ക്കെയായിരുന്നു സംഭവം. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന സ്വാതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ രാംകുമാര്‍ നടന്നുപോകുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയുമായിരുന്നു. പ്ലാറ്റ്‌ഫോമിലെ കടകളിലെ ജീവനക്കാരും മറ്റ് യാത്രക്കാരും നോക്കി നില്‍ക്കെ പ്രതി യുവതിയെ വെട്ടി വീഴ്ത്തുകയായിരുന്നു.

കൃത്യം നടത്തിയ ഉടന്‍ രാംകുമാര്‍ ആളുകള്‍ക്കിടയിലൂടെ കടന്നുകളഞ്ഞു. മുഖത്തും കഴുത്തിലും മാരകമായി വെട്ടേറ്റ സ്വാതി സംഭവസ്ഥത്തുവെച്ചു തന്നെ മരിച്ചു.രക്തത്തില്‍ കുളിച്ചു കിടന്ന സ്വാതിയുടെ മൃതദേഹം രണ്ടു മണിക്കൂറിലേറെ കഴിഞ്ഞാണു മാറ്റിയത്.

ആക്രമണത്തിനു ശേഷം കടന്നുകളഞ്ഞ പ്രതിക്കായി ഒരാഴ്ചയായി പൊലീസ് തെരച്ചില്‍ തുടരുകയായിരുന്നു. പ്രതി ഉപയോഗിച്ച വെട്ടുകത്തി കോടമ്പാക്കം റെയില്‍വേ സ്‌റ്റേഷനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തിരുന്നു.

സംഭവത്തിന് ഒരാഴ്ച മുന്‍പും സ്വാതിയും രാംകുമാറും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു. രാംകുമാര്‍ പ്രണയാഭ്യര്‍ഥന നടത്തുകയും സ്വാതി അതു നിരസിച്ചതുമാണ് കൊലപാതകത്തിന് കാരണമായത്. 2014ല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ സ്വാതി കഴിഞ്ഞ വര്‍ഷമാണ് ഇന്‍ഫോസിസില്‍ ജോലിക്കു ചേര്‍ന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും