സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കിടപ്പറയില്‍ ശാരീരിക ബന്ധത്തിനു തയ്യാറാവാതിരുന്നാല്‍ വിവാഹമോചനം തേടാംഃ ഡല്‍ഹി ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

കിടപ്പറയില്‍ ശാരീരിക ബന്ധത്തിനു പങ്കാളികളില്‍ ഒരാള്‍ ദീര്‍ഘകാലം തയ്യാറാവാതിരുന്നാല്‍ അതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്നു ഡല്‍ഹി ഹൈക്കോടതി കോടതി വിധിച്ചു.

ഡല്‍ഹി സ്വദേശിയായ യുവാവ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഈ വിധി. ജസ്റ്റിസുമാരായ പ്രതീപ് നന്ദ്രജോഗ്, പ്രതിഭാറാണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഈ വിധി.വ്യക്തമായ കാരണമില്ലാതെ പങ്കാളിക്കു ശാരീരിക ബന്ധം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതു വിവാഹമോചനത്തിനു കാരണമാണെന്നും കോടതി പറഞ്ഞു.
സംതൃപ്തമായ ദാമ്പത്യജീവിതത്തിന് കിടപ്പറയിലെ പരസ്പര സഹകരണം അനിവാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ കേസ് പരിഗണിച്ച കുടുംബകോടതി നേരത്തേ വിവാഹമോചനം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ഇപ്പോള്‍ ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്.ദീര്‍ഘനാളായി ലൈംഗിക ബന്ധത്തിനു തയ്യാറാകാത്ത ഭാര്യയെ തനിക്കു വേണ്ടെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്.

ലൈംഗിക ആവശ്യങ്ങള്‍ക്കു സഹകരിച്ചില്ലെന്നു മാത്രമല്ല, തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനും ഭാര്യ ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.2007 നവംബറില്‍ വിവാഹം കഴിഞ്ഞ് ഷിംലയിലേക്കു മധുവിധു യാത്രപോയി. അവിടെവച്ച് തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചാല്‍ താമസിച്ച കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കു ചാടുമെന്ന് പറഞ്ഞ് ഭാര്യ ഭീഷണിപ്പെടുത്തി.

ഇതിനു ശേഷവും ഭാര്യ കിടപ്പറയില്‍ സഹകരിച്ചിട്ടില്ലെന്നും ഭര്‍ത്താവ് പരാതിപ്പെടുന്നു. ഏപ്രില്‍ പതിനൊന്നിനാണ് കുടുംബകോടതി വിവാഹമോചനത്തിനു അനുമതി നല്‍കി ഉത്തരവിട്ടത്. എന്നാല്‍, കീഴ്‌ക്കോടതി ഉത്തരവു ചോദ്യംചെയ്ത് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

പങ്കാളിയെ മാനിസകമായി തകര്‍ക്കുന്ന വിധത്തില്‍ അകാരണമായി കിടപ്പറയില്‍ സഹകരിക്കാതിരിക്കരുതെന്ന സുപ്രീം കോടതി നേരത്തേ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് ഇവിടെ പ്രസക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും