സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സമൂഹത്തെ സേവിക്കുന്നതിന് മുന്‍പ് ഭാര്യയെ നോക്കുകഃ ഗുജറാത്ത് ഹൈക്കോടതി

വിമെന്‍ പോയിന്‍റ് ടീം

വിവാഹം ചെയ്ത പുരുഷന്‍ സമൂഹത്തെ സേവിക്കുന്നതിന് മുന്‍പ് ഭാര്യയെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ഗുജറാത്ത് ഹൈക്കോടതി. ബാങ്ക് ജീവനക്കാരനായ ഉദാസിക്കെതിരെ ഭാര്യ സോണി നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഭര്‍ത്താവ് തന്നെ നോക്കുന്നില്ല എന്ന സോണിയുടെ പരാതിയില്‍ 2002 ല്‍ വഡോദര കോടതി 3500 രൂപ ചിലവിലേക്കായി മാസം നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ബാങ്കില്‍ 11,000 രൂപ ശമ്പളം വാങ്ങുന്ന സാഹചര്യത്തിലായിരുന്നു ചിലവിന് നല്‍കേണ്ട തുക കണക്കാക്കിയത്.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ ജോലി ഉപേക്ഷിച്ചുവെന്നും സന്യാസത്തിലേക്ക് മാറിയെന്നും യുവാവ് പറയുന്നു. ഇപ്പോള്‍ സമൂഹത്തെ സേവിക്കുകയാണ് ചെയ്യുന്നത്. സമ്പാദ്യം ഇല്ലാത്തതിനാല്‍ ഭാര്യയ്ക്ക് ചിലവ് നല്‍കാന്‍ നല്‍കാന്‍ കഴിയില്ലെന്ന് യുവാവ് കോടതിയില്‍ അറിയിച്ചു. ഉദാസിയുടെ അപേക്ഷ തള്ളിയ ഗുജറാത്ത് കോടതി സമൂഹത്തിന് സേവനം ചെയ്യുന്നചിന് മുന്‍പ് ഭാര്യയെ നോക്കണം എന്നാണ് പറഞ്ഞത്. പരാതിക്കാരമായ യുവാവ് ആരോഗ്യവാനാണ്, ജോലി ഉപേക്ഷിച്ച് ആശ്രമത്തില്‍ ജീവിച്ചത് കൊണ്ട് ഭാര്യയെ നോക്കുന്ന കടമ ഉപേക്ഷിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ഭാര്യയ്ക്ക് ചിലവിന് നല്‍കാന്‍ മാര്‍ഗം കണ്ടുപിടിക്കേണ്ടത് യുവാവിന്റെ ഉത്തരവാദിത്വമാണെന്നും മുന്‍പ് കോടതിയില്‍ നിന്നും നല്‍കിയ ഉത്തരവ് തുടരണമെന്നും കോടതി വിധിച്ചു. ഭര്‍ത്താവ് ആരോഗ്യവാനും, ജോലി ചെയ്ത് ജീവിക്കാന്‍ കഴിയുന്ന വ്യക്തിയുമാണെങ്കില്‍ നിയമത്തിന്റെ ഉടമ്പടിയില്‍ ഭാര്യയെ നോക്കുന്നത് ഭര്‍ത്താവിന്റെ കടമയാണ്. ശാരീര അധ്വാനമുള്ളതോട ഇല്ലാത്തതോ ആയ ജോലി ചെയ്ത് അത് നിറവേറ്റണം, എന്ന നിയമ സാധ്യത മുന്‍ നിര്‍ത്തിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും