സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആം ആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്കെതിരെ ലൈംഗികാരോപണക്കേസ്

വിമെന്‍ പോയിന്‍റ് ടീം

ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹി ഒഖ്‌ല എം.എല്‍.എ അമാനത്തുല്ല ഖാനെതിരെ ലൈംഗികാരോപണക്കേസ്. അമാനത്തുള്ള ഖാന്‍ ഭാര്യാ സഹോദരിയെ പീഡിപിച്ചതായാണ് പരാതി. അമാനത്തുല്ലയുടെ സഹോദരന്റെ ഭാര്യ തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ശാരീരിക ബന്ധത്തിനു അമാനത്തുല്ല തന്നെ നിര്‍ബന്ധിച്ചതായാണ് ജാമിയ നഗര്‍ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയിരിക്കുന്ന പരാതി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായും പരാതിയിലുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ അമാനത്തുല്ലയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അമാനത്തുല്ല നിഷേധിച്ചു. യുവതിയുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച അഴിമതി വിരുദ്ധ സംഘം വഖഫ് ബോര്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ വഖഫ് ചെയര്‍മാന്‍ സ്ഥാനം അമാനത്തുല്ല രാജിവെച്ചിരുന്നു. അതിനിടെയാണ് പുതിയ ആരോപണം.

താന്‍ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍ ആയ ശേഷം മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ താന്‍ തുറന്ന് കാട്ടിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് അമാനത്തുല്ല ആരോപിച്ചിരുന്നു. ചില ആളുകളെ തന്റെ പ്രവര്‍ത്തനം അസ്വസ്ഥപ്പെടുത്തുന്നു. അതിനാല്‍ തന്നെയും തന്റെ കുടുംബത്തെയും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഖാന്‍ ആരോപിച്ചിരുന്നു.കഴിഞ്ഞ മാര്‍ച്ചിലാണ് ഖാന്‍ വഖഫ് ബോര്‍ഡിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. വഖഫ് ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട അഴിമതിയില്‍ ആരോപണവിധേയനാണ് അമാനത്തുല്ല. ആരോപണത്തില്‍ അമാനത്തുല്ലയ്ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോയുടെ  അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും