സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സുനന്ദയുടെ മരണം : നുണ പരിശോധന വേണമെന്ന് പൊലിസ്

വിമന്‍ പോയിന്റ് ടീം

ശശി തരൂർ എം പിയുടെ ഭാര്യ സുനന്ദ പുഷ്കരിന്റെ ദുരൂഹ മരണവുമായി ബന്ധപെട്ട കേസ്സിൽ മൂന്നു പേരെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് ദില്ലി പോലീസ് ആവശ്യപെട്ടു . ഈ ആവശ്യം ഉന്നയിച്ച് സരോജിനി നഗർ പോലിസ് സബ് ഇൻസ്പെക്ടർ കോടതിയിൽ അപേക്ഷ നല്കി. തരൂരിന്റെ സഹായികളായ സഞ്ജയ്‌ ധവാൻ , നാരായണ്‍ സിംഗ് ,ബജരംഗി എന്നിവർ മന:പൂർവ്വം ചില വിവരങ്ങൾ മറച്ചു വെക്കാൻ ശ്രമിക്കുന്നു എന്നാണ് പോലീസ് പറയുന്നത് .ഇവരെ പല തവണ പോലിസ് ചോദ്യം ചെയ്തിരുന്നു. സുനന്ദയെ 2014 ജനുവരി 17 നു ദില്ലിയിലെ ഹോട്ടൽ താജിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  ഇവർ  മൂന്നു പേരും സംഭവ ദിവസം അവിടെ ഉണ്ടായിരുന്നവരാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും