സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

താടി നീട്ടി വളര്‍ത്തി ഇന്ത്യാക്കാരി ഗിന്നസ് ബുക്കില്‍

വിമെന്‍ പോയിന്‍റ് ടീം

ഏറ്റവും നീളമുള്ള താടിയുള്ള ചെറുപ്പക്കാരിയെന്ന ബഹുമതിയുമായി ഇന്ത്യാക്കാരി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.വ്യത്യസ്തമായ ഹോര്‍മോണ്‍ ഘടനയുള്ള പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമെന്ന അപൂര്‍വ്വ അവസ്ഥയുള്ള 24കാരിയായ ഹര്‍നാം കൗറാണ് ഈ വ്യത്യസ്ത റെക്കോര്‍ഡിന് ഉടമ. ഇംഗ്ലണ്ടിലെ ബെര്‍ക്ക്‌ഷെയറിലാണ് ഹര്‍നാം താമസിക്കുന്നത്.

കൗറിന്റെ ശരീരത്തില്‍ കൂടുതലായി പുരുഷഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഇതേത്തുടര്‍ന്ന് താടിരോമങ്ങള്‍ കൂടുതലാണ്. വീടിന് പുറത്തിറങ്ങിയാല്‍ താന്‍ നിരവധി പേരുടെ പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ടെന്ന് കൗര്‍ പറഞ്ഞിട്ടുണ്ട്.പരിഹസിക്കുന്നവരെ വെല്ലുവിളിച്ച് കൗര്‍ ഫാഷന്‍ ഷോകളില്‍ മോഡലായിട്ടുണ്ട്. അതും ലണ്ടന്‍ ഫാഷന്‍ വീക്കില്‍ ഉള്‍പ്പെടെ പ്രമുഖ റാംപുകളില്‍ ചുവടുവെച്ചിട്ടുണ്ട്. പീഡനങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധ കലാരൂപങ്ങളിലും പങ്കെടുത്തിട്ടുണ്ട്. അവഗണനകള്‍ക്കും പരിഹാസങ്ങള്‍ക്കും മറുപടിയായിട്ടാണ് താന്‍ ഈ ഗിന്നസ് നേട്ടത്തെ കാണുന്നതെന്ന് ഹര്‍നാം കൗര്‍ പ്രതികരിച്ചു.24-ാമത്തെ വയസില്‍ 282 ദിവസം കൊണ്ടാണ് കൗര്‍ ഈ താടി വളര്‍ത്തിയെടുത്തിരിക്കുന്നത്. താടിവെച്ച് റാംപില്‍ കയറുന്ന ആദ്യ യുവതിയെന്ന ബഹുമതിയെന്നും കൗര്‍ സ്വന്തമാക്കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും