സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെ.ബാബുവിനെ രക്ഷിക്കാന്‍ കൂട്ടുനിന്നവരില്‍ എസ്പി നിശാന്തിനിയും

വിമെന്‍ പോയിന്‍റ് ടീം

ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണങ്ങള്‍ സര്‍ക്കാര്‍-ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചതായി വിവരം. എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്ന കെ.ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനകേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ഇറക്കിയ അന്വേഷണ ഉത്തരവ് എറണാകുളം വിജിലന്‍സ് എസ്പി ആയിരുന്ന ആര്‍.നിശാന്തിനി പൂഴ്ത്തിയതായി വിജിലന്‍സിന് വിവരങ്ങള്‍ ലഭിച്ചു. 



ഇതോടെയാണ് മുന്‍ സര്‍ക്കാരിനായി ഉദ്യോഗസ്ഥ ലോബി നടത്തിയ ഇടപെടലുകളുടെ വിവരം പുറത്തുവരുന്നതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. എറണാകുളം ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെ ഭാര്യ കൂടിയാണ് വിജിലന്‍സ് എസ്പിയുടെ ചുമതലയുണ്ടായിരുന്ന ആര്‍.നിശാന്തിനി. ഇപ്പോള്‍ തൃശൂര്‍ റൂറല്‍ എസ്പിയുടെ ചുമതലയാണ് നിശാന്തിനിക്ക്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ.ബാബു അഴിമതി നടത്തിയെന്ന പരാതി ലഭിച്ചത്. കോടതി ഇടപെടലിലൂടെ ഫെബ്രുവരി അഞ്ചിന് വിജിലന്‍സ് ഡയറക്ടറുടെ അന്വേഷണ ഉത്തരവിറങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് അന്വേഷണമോ, പരിശോധനകളോ നടന്നില്ല. ജേക്കബ് തോമസ് വിജിലന്‍സ് തലപ്പത്തെത്തിയപ്പോള്‍ നടത്തിയ ആഭ്യന്തര ഓഡിറ്റിങ്ങിലൂടെയാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും