സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നഫീസത്ത് ബീവി അന്തരിച്ചു

വിമന്‍ പോയിന്റ് ടീം

ആ‍ദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കറും തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഡ്വ. എ. നഫീസത്ത് ബീവി (91) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം മൂന്നരക്ക് പാളയം പള്ളി ഖബര്‍സ്ഥാനില്‍.
ബേക്കറി ജങ്ഷനില്‍ റിസര്‍വ് ബാങ്കിന് പിറകുവശത്തെ വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, സ്പീക്കര്‍ എന്‍. ശക്തന്‍ അടക്കം നിരവധി നേതാക്കളും പ്രവര്‍ത്തകരുമത്തെി. ചൊവ്വാഴ്ച രാവിലെ 10.15 മുതല്‍ 11.15 വരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരഭവനിലും തുടര്‍ന്ന് 12 വരെ നിയമസഭയിലും പൊതുദര്‍ശനത്തിന് വെക്കും. അവിടെനിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം മൂന്നരക്കാണ് ഖബറടക്കം. 
അബ്ദുല്‍ കരീമിന്‍െറയും ഹവ്വാ ഉമ്മയുടെയും മകളായി 1924 മാര്‍ച്ച് 22നായിരുന്നു ജനനം. 1954ല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങി. കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ നടന്ന വിമോചന സമരത്തില്‍ സജീവമാവുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്തു. 1960ല്‍ ടി.വി. തോമസിനെ അട്ടിമറിച്ച് ആലപ്പുഴയില്‍നിന്ന് നിയമസഭയിലത്തെി. ഡെപ്യൂട്ടി സ്പീക്കറായ അവര്‍ 1960 മാര്‍ച്ച് 15 മുതല്‍ 1964 സെപ്റ്റംബര്‍ 10 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. കേരള നിയമസഭയിലെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
നെഹ്റുവിന്‍െറ കാലത്ത് എ.ഐ.സി.സിയിലത്തെി. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന നഫീസത്ത് ബീവി വനിതാ കമീഷന്‍ സംസ്ഥാനത്ത് ആദ്യമായി രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും