സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കാള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇനിയുമുണ്ട്

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളെ ചൂഷണം ചെയ്യുന്ന നേതാക്കാള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഇനിയുമുണ്ടെന്ന് ചൂണ്ടി കാണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിന് എംഎല്‍എയുടെ കത്ത്. ലൈംഗികാപവാദത്തെ തുടര്‍ന്ന് ആംആദ്മി മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയതിന് പിന്നാലെയാണ് ഡല്‍ഹിയിലേയും പഞ്ചാബിലേയും നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച് ആപ് എംഎംഎല്‍എ ദേവീന്ദര്‍ സെഹ്‌റാവത്ത് കെജ്‌രിവാളിന് കത്തെഴുതിയത്. ലൈംഗിക പീഡന കേസില്‍ ആംആദ്മി മുന്‍മന്ത്രിയായിരുന്ന സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കത്ത്

''പഞ്ചാബിലെ നിയമസഭ തെരഞ്ഞെടുപ്പിന് സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ സ്ത്രീകളെ ആംആദ്മി നേതാക്കള്‍ ചൂഷണം ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കാണാന്‍ ഇടയായി. ചണ്ഡീഗഡിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുകയാണ്. വിഷയത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞു. ഇത്തരത്തില്‍ ചില നേതാക്കള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് പോലെ തെറ്റ് മറ്റൊന്നുമില്ല. തലപ്പത്തുള്ള നേതാക്കള്‍ ഇതൊന്നും അറിയുന്നില്ല. അവരില്‍ ചിലരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലേയും പഞ്ചാബിലേയും ചില മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തില്‍ പാര്‍ട്ടിക്ക് മോശം പേരുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇത് നീതീകരിക്കാനാവില്ല. പാര്‍ട്ടി നിലപാടെന്താണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കണം. ഇത്തരം പ്രവൃത്തി ചെയ്യുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം.''-ദേവീന്ദര്‍ സെഹ്‌റാവത്ത്, ബിജ്‌വാസന്‍ എംഎല്‍എ  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും