സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദേശീയതുഴച്ചില്‍ താരം വിഷം ഉള്ളില്‍ ചെന്നു മരിച്ചു

വിമന്‍ പോയിന്റ് ടീം

സ്‌പോര്‍ട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ ആലപ്പുഴ വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായിരുന്ന വനിത കായികതാരങ്ങളില്‍ ഒരാള്‍ മരിച്ചു.ആര്യാട് തലവടി ചെമ്പന്തറ പനയ്ക്കല്‍ രാമഭദ്രന്റെ മകള്‍ അപര്‍ണ(17)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ 3.30ഓടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു മൂന്നുപെണ്‍കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ കാര്‍ഡിയാക് തീവ്രപരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് പുന്നമട സായിയില്‍ പരിശീലനം തേടുന്ന നാലു പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്.
സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളുടെ ആത്മഹത്യാക്കുറിപ്പ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ജലകായികകേന്ദ്രത്തില്‍നിന്ന് താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മൊഴിയെടുത്തു. കുട്ടികള്‍ക്കുണ്ടായ മനോവിഷമം ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതായാണ് ക്രൈംബ്രാഞ്ചിന് ലഭിക്കുന്ന സൂചന. സായി കേന്ദ്രത്തില്‍നിന്ന് പുറത്താക്കപ്പെടുമോ എന്ന ആശങ്കയും കുട്ടികള്‍ക്ക് ഉണ്ടായിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നു.
ആര്യാട് ചെമ്പുതറ തേനായി രാമഭദ്രന്റെയും ഗീതയുടെയും മൂത്തമകളാണ് അപര്‍ണ. ആര്യാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. 
അപര്‍ണ കഴിഞ്ഞ വര്‍ഷം ലഖ്‌നൗവില്‍ നടന്ന ദേശീയ റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയ താരമാണ്. ദേശീയ റോവിംഗ് ഫെഡറേഷന്‍ 2020 ലെ ഒളിമ്പിക്‌സില്‍ പരിഗണിക്കേണ്ട താരങ്ങളുടെ പട്ടികയില്‍ പെടുത്തിയ താരം കൂടിയായിരുന്നു അപര്‍ണ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും