സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അരുന്ധതി റോയി പാകിസ്ഥാനിലേക്ക്

വിമെന്‍ പോയിന്‍റ് ടീം

കശ്മീര്‍ വിഷയത്തില്‍ സംസാരിക്കാന്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ അസംബ്ളിയിലേക്ക് പ്രമുഖ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പാക് സര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി കഴിഞ്ഞ ദിവസം, പഞ്ചാബ് പ്രത്യേക അസംബ്ളി വിളിച്ചിരുന്നു. ശൈഖ് അലാവുദ്ദീന്‍ എന്ന നിയമസഭാംഗമാണ് അരുന്ധതിയെ ക്ഷണിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െറ നീക്കങ്ങളെ പലകുറി വിമര്‍ശിച്ചിട്ടുള്ള അരുന്ധതിയെ നിയമസഭയിലേക്ക് ക്ഷണിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് അനുകൂലമായ മനോഭാവത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിര്‍ദേശം മുന്നോട്ടുവെച്ചത്.

തുടര്‍ന്ന്, തൊഴില്‍ മാനവശേഷി വകുപ്പ് മന്ത്രി ഇതിനെ സ്വാഗതം ചെയ്തു. അരുന്ധതിയെ നിയമസഭയില്‍ കൊണ്ടുവരുന്നതിന്‍െറ നിയമപരവും നയതന്ത്രപരവുമായ സാധ്യതകളെക്കുറിച്ച് ആരായണമെന്ന് അദ്ദേഹം സഭാധ്യക്ഷനോട് അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയവുമായി ഉടന്‍ ബന്ധപ്പെടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും