സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലനിര്‍ത്തണം

വിമെന്‍ പോയിന്‍റ് ടീം

തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിലനിര്‍ത്തണമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.തലാഖ് ചൊല്ലിയുള്ള വിവാഹമോചനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് അറിയിച്ചിരിക്കുന്നത്.

മുതലാഖ് എന്നത് മുസ്‌ലിം വ്യക്തി നിയമത്തിന്റെ ഭാഗമാണ്, വ്യക്തി നിയമത്തില്‍ മാറ്റം വരുത്തുന്നതിനും ഇടപെടലുകള്‍ നടത്തുന്നതിനും കോടതിക്ക് അധികാരമില്ലെന്നും ഭരണഘടനാ അനുവാദത്തോടെയാണ് രാജ്യത്ത് വ്യക്തി നിയമം നിലനില്‍ക്കുന്നത്.

അതുകൊണ്ട് ഇതിനെതിരെയുള്ള നീക്കം ഭരണഘടനാ ലംഘനമാണെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുതലാഖിനെ എതിര്‍ത്തു കൊണ്ട് ഏതെങ്കിലും മുസ്‌ലിം സ്ത്രീകള്‍ ഹര്‍ജി നല്‍കുകയാണങ്കില്‍ ഇത് നിര്‍ത്തലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു.
അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് മുസ്‌ലിം യുവതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് നിലപാട് അറിയിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും