സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീത്വത്തെ അപമാനിക്കുന്നു; 'കസബ'ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീത്വത്തെ അപമാനിക്കുന്ന ദൃശ്യങ്ങളും സംഭാഷണങ്ങളും ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ ചിത്രമായ 'കസബ'ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചേവായൂര്‍ സ്വദേശി കെ. സലീല്‍ നല്‍കിയ പരാതിയിലാണ് കസബ സി.ഐ പി. പ്രമോദ് കേസെടുത്തത്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെയുള്ള 1983ലെ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

മമ്മൂട്ടി നായകനായ ചിത്രത്തിന്റെ നിര്‍മാതാവിനും വിതരണക്കാരനും സിനിമ പ്രദര്‍ശിപ്പിച്ച ശ്രീ തിയറ്ററിനുമെതിരെയാണ് കേസ്. ആരോപണം ശരിയാണോ എന്ന് പരിശോധിക്കാനായി വനിതാ തഹസില്‍ദാര്‍ ചിത്രം കണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പൊലീസ് ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരന്നു. എന്നാല്‍, തഹസില്‍ദാറുടെ സേവനം ലഭ്യമാക്കാത്തതിനാല്‍ അന്വേഷണം നിലച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തന്നെ സിനിമ പരിശോധിച്ച് ആരോപണം ശരിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഐ.പി.സി 292ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഛായാഗ്രഹണ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പരാതിക്കാരന്‍ ജൂലൈ 23ന് ശ്രീ തിയറ്ററില്‍നിന്നാണ് ചിത്രം കണ്ടത്. കുട്ടികളോടും കുടുംബത്തോടുമൊപ്പം ഈ സിനിമ കാണാനാകില്ലെന്നും സ്ത്രീകളെക്കുറിച്ച് അശ്‌ളീലം നിറഞ്ഞ സംഭാഷണമാണുള്ളതെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിലെ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് പലരും തിയറ്ററില്‍നിന്ന് ഇടക്ക് ഇറങ്ങിപ്പോയതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും