സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ഉപരാഷ്ട്രപതിയുടെ ഭാര്യ

വിമെന്‍ പോയിന്‍റ് ടീം

കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണാന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി വെങ്ങാനൂര്‍ പഞ്ചായത്തിലെത്തി. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് സല്‍മ അന്‍സാരി പറഞ്ഞു. ഈ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്നും അവര്‍ പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് രൂപംനല്‍കിയ കേരള സര്‍ക്കാരിനെ അവര്‍ അഭിനന്ദിച്ചു. കേരളത്തിലെ സ്ത്രീശാക്തീകരണപ്രവര്‍ത്തനങ്ങളെയും സല്‍മ അന്‍സാരി പ്രകീര്‍ത്തിച്ചു.

വെങ്ങാനൂര്‍ പഞ്ചായത്തിലെത്തിയ സല്‍മ അന്‍സാരിയെ പ്രസിഡന്റ് ജി ശ്രീകല, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി വിശ്വന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കിയ സിസിലിപുരത്തെ ദേവി കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുമായി അവര്‍ ആശയവിനിമയം നടത്തി. യൂണിറ്റിന്റെ പലഹാരങ്ങളും അവര്‍ രുചിച്ചുനോക്കി.

കുഞ്ഞുങ്ങള്‍ക്കായുള്ള അമൃതം പൊടി ഉല്‍പ്പാദിപ്പിക്കുന്ന തനിമ വിന്നര്‍ ന്യൂട്രീഷ്യന്‍സ് ഫുഡ് പ്രോഡക്ട്സ് കേന്ദ്രവും സന്ദര്‍ശിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ഏറെ മതിപ്പ് പ്രകടിപ്പിച്ച അവര്‍ വീണ്ടും കേരളത്തില്‍ വരുമെന്നും പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും