സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഡാന്‍സ് ബാറുകളുടെ ലൈസന്‍സിനായി പുതിയ നിയമം; മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി

വിമെന്‍ പോയിന്‍റ് ടീം

ഡാന്‍സ് ബാറുകളുടെ ലൈസന്‍സിനായി മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ നിയമത്തിനെതിരെ സുപ്രീംകോടതി. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമത്തിലെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്താണ് കോടതി സര്‍ക്കാരിന് നോട്ടിസ് അയച്ചത്‌. ആറ് മാസത്തിനകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ഏപ്രില്‍ 13നാണ് ഡാന്‍സ് ബാര്‍ റെഗുലേഷന്‍ ബില്‍ സര്‍ക്കാര്‍ പാസാക്കിയത്. രാത്രി 11.30ന് ബാര്‍ പൂട്ടണമെന്നും ഡാന്‍സ് പാര്‍ട്ടി നടക്കുന്നതിനിടയില്‍ മദ്യം വിളമ്പരുതെന്നും നിയമത്തില്‍ വ്യക്തമാക്കുകയായിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍ തുക പിഴ ഇടാക്കുമെന്നും വ്യവസ്ഥയുണ്ടായി. എന്നാല്‍ ഇതില്‍ ചില വ്യവസ്ഥകള്‍ കോടതി തള്ളുകയായിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറുന്നതിനെ കോടതി എതിര്‍ത്തു. സ്വകാര്യതയുടെ ലംഘനമാണിത് എന്നതിന്റ അടിസ്ഥാനത്തിലായിരുന്നു കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചത്. ലൈസന്‍സിനായി എത്തുന്നവര്‍ 2 ലക്ഷം രൂപ അപേക്ഷക്കൊപ്പം സര്‍ക്കാരിലേക്ക് അടക്കേണ്ടതുണ്ടെന്ന പുതിയ നിബന്ധനയും വിമര്‍ശന വിധേയമായി.കഴിഞ്ഞ മെയ് മാസത്തില്‍ എട്ടോളം ബാറുകള്‍ക്ക് രണ്ട് ദിവസത്തിനകം ലൈസന്‍സ് നല്‍കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. അക്രമസംഭവങ്ങള്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം ബാറുകള്‍ക്ക് നല്‍കാനും അധികൃതരെ കോടതി ഓര്‍മ്മപ്പെടുത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും