സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സി.ആര്‍.പി.എഫ് കമാന്റന്റായി പി.വി സിന്ധു

വിമെന്‍ പോയിന്‍റ് ടീം

റിയോ ഒളിംമ്പിക്‌സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ പി വി സിന്ധുവിന് അംഗീകാരവുമായി സി.ആര്‍.പി.എഫ്. സിന്ധുവിനോടുളള ബഹുമാനാര്‍ത്ഥം സി.ആര്‍.പി.എഫ് കമാന്റന്റ് പദവിയാണ് നല്‍കിയത്. ഇതോടൊപ്പം സിന്ധുവിനെ സി.ആര്‍.പിഎഫിന്റെ ബ്രാന്‍ഡ് അംബാസഡറായും നിയമിച്ചു.ഖേല്‍ രത്‌ന പുരസ്‌കാരം കിട്ടിയതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിന് സി.ആര്‍.പി എഫിന്റെ അംഗീകാരം.

സിന്ധുവിന് സി.ആര്‍.പി.എഫ് കമാന്റന്റ് പദവി നല്‍കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അവശ്യമായ അനുമതികളെല്ലാം നേടിയിരുന്നു. ഇതിന് ശേഷം സിന്ധുവിന്റെ സമ്മതവും വാങ്ങി. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവുമായി സി.ആര്‍.പി.എഫ് രംഗത്തെത്തിയത്. പൊലീസ് സുപ്രണ്ടിന്റെ റാങ്ക് ആണ് സി.ആര്‍.പി.എഫ് കമാന്‍ഡന്റിനുള്ളത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും