സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗിക ബന്ധം ബലാത്സംഗമല്ലഃ കേന്ദ്രസര്‍ക്കാര്‍

വിമെന്‍ പോയിന്‍റ് ടീം

15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു അഭിപ്രായം മുന്നോട്ടുവെച്ചത്.15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ ചട്ടത്തെ പ്രതിരോധിച്ചുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു സത്യവാങ്മൂലം നല്‍കിയത്.

‘സെക്ഷന്‍ 375 ഐ.പി.സിയിലെ ഭാര്യയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ കാര്യങ്ങളെക്കുറിച്ചു പറയുന്ന രണ്ടാമത്തെ എക്‌സപ്ഷന്‍ പരമ്പരാഗത സാമൂഹ്യ ക്രമം അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പറയാനാവില്ല.’ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്.

ഭാര്യയുമായുള്ള  ഭര്‍ത്താവിന്റെ ലൈംഗിക ബന്ധം ബലാത്സംഗമായി പരിഗണിക്കില്ലെന്നു പറയുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ 375ാം വകുപ്പിനെ ചോദ്യം ചെയ്തു ആര്‍.ഐ.ടി ഫൗണ്ടേഷന്‍ എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച  പൊതുതാല്‍പര്യ ഹര്‍ജിക്കു മറുപടിയായാണ് സര്‍ക്കാറിന്റെ സത്യവാങ്മൂലം.15 വയസിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ലൈംഗിക ബന്ധത്തിനെതിരെ ബലാത്സംഗ നിയമം ചുമത്താനാവില്ലെന്നത് സെക്ഷന്‍ 375 ലെ മറ്റൊരു എക്‌സപ്ഷന്‍ പ്രൊവിഷനാണെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.’18 വയസാണ് പരസ്പര സമ്മതത്തോടെയുള്ള സെക്‌സിനു മാനദണ്ഡമെങ്കിലും സാമൂഹ്യ യഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നിയമം സാധുവാകും. സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ വികസനങ്ങള്‍ ഇപ്പോഴും ഒരേതരത്തില്ല. ശൈശവവിവാഹങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്.’ കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാട് വിശദീകരിക്കുന്നു.

‘ ഭാര്യാ ഭര്‍ത്താക്കന്മാരുടെ ലൈംഗികത കുറ്റകൃത്യമാക്കുന്നതില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പീനല്‍ കോഡിലെ എക്‌സപ്ഷന്‍ 2 വിലെ പ്രായപരിധി 15 ആക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്.’ എന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.നിയമപ്രകാരം വിവാഹം ചെയ്ത ഭാര്യയുടെ ലൈംഗിക പരമാധികാരത്തെ ലംഘിക്കാന്‍ ഭര്‍ത്താവിന് ലൈസന്‍സ് നല്‍കുന്നതാണ് ഈ നിയമമെന്നും ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. വിവാഹപ്രായം 18 എന്നായിരിക്കെ ഈ നിയമത്തില്‍ 15 വയസ് എന്നാക്കിയത് സ്ത്രീകള്‍ക്കെതിരായ വിവേചനമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും