സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

16കാരിയെ ശരീരമാകെ ബ്ളേഡ്കൊണ്ട് മുറിവേല്പ്പിച്ചു

വിമെന്‍ പോയിന്‍റ് ടീം

പ്രണയമെന്ന് പറഞ്ഞ് ശല്യംചെയ്തതിനെതിരെ പരാതി നല്‍കിയ ബെണ്‍കുട്ടിയെ അയല്‍വാസിയും സംഘവും  ബ്ളേഡ്കൊണ്ട് വരഞ്ഞ് പരിക്കേല്‍പ്പിച്ചു. ശരീരമാകെ ബ്ളേഡ്  വരഞ്ഞ് കീറിയ നിലയില്‍ പെരുമ്പാവൂര്‍ സ്വദേശിനിയായ കുട്ടിയെ മെഡിക്കല്‍ കോളേജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമിച്ചത്.  നിരവധി തവണ തല ഭിത്തിയില്‍ ഇടിപ്പിച്ചതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
 
പിന്തുടര്‍ന്ന് ശല്യംചെയ്യുന്നത് സ്ഥിരമായതോടെയാണ് അയല്‍വാസിയായ 24കാരനെതിരെ പെണ്‍കുട്ടിയുടെ കുടുംബം കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്.കുട്ടിയുടെ കൈവിരലുകളും, മറ്റു ശരീരഭാഗങ്ങളുമെല്ലാം വരഞ്ഞുകീറിയ നിലയിലാണ്. ഉപദ്രവിക്കാനുപയോഗിച്ചുവെന്ന് കരുതുന്ന ബ്ളേഡ് കണ്ടെടുത്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും