സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡോക്ടര്‍മാരുടെ ഒഴിവ് ഒരുവര്‍ഷത്തിനകം നികത്തും: കെ കെ ശൈലജ

വിമെന്‍ പോയിന്‍റ് ടീം

ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ തസ്തികകളിലും ഡോക്ടര്‍മാരുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആവശ്യമുള്ളിടത്ത് പുതിയ തസ്തികകള്‍ അനുവദിക്കും. വര്‍ധിപ്പിക്കുന്ന കൂടുതലുള്ള തസ്തികകള്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റും പോകുന്നതുകൊണ്ടാണ് താഴെത്തട്ടില്‍ അതിന്റെ ഗുണഫലം ലഭിക്കാത്തതെന്നും അവര്‍ പറഞ്ഞു. അംഗപരിമിതര്‍ക്കുള്ള മെഗാ പരിശോധനാ ക്യാമ്പ് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്ന സമ്പൂര്‍ണ ആരോഗ്യദൌത്യം പൊതുജനാരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഓരോ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഒരു ജനറല്‍ പ്രാക്ടീഷണറെ നിയമിച്ച് ഗ്രാമീണതലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നടപ്പാക്കും. തുടക്കത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഗ്രാമത്തില്‍ നടപ്പാക്കി വിജയപ്രദമെങ്കില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ഇവിടെ പ്രാഥമിക പരിശോധന നടത്തിയശേഷമാണ് മറ്റിടങ്ങളിലേക്ക് ചികിത്സയ്ക്ക് അയക്കുക. 

മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന പിഎസ്സി വഴിയുള്ള ഡോക്ടര്‍മാരുടെ നിയമനം പുനരാരംഭിച്ചു.  വര്‍ഷങ്ങളായി മരവിച്ചുനിന്ന പിഎസ്സി ലിസ്റ്റില്‍നിന്ന് 400 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 250ലേറെ പേര്‍  ജോലിയില്‍ പ്രവേശിച്ചു. നിയമിക്കുന്ന ഡോക്ടര്‍മാര്‍ ജോലിയില്‍ ചേരുന്നില്ലെന്നതാണ് പ്രശ്നം. ഇത് പരിഹരിക്കാന്‍ നടപടിയെടുക്കും. മൂന്നു മാസത്തിനകം 250ഓളം ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വകുപ്പുകളെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയെ മികവുറ്റതാക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും