സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മെഡിക്കല്‍ പ്രവേശനം: ചര്‍ച്ചയില്‍ തീരുമാനമാകുമെന്ന് ആരോഗ്യമന്ത്രി

വിമെന്‍ പോയിന്‍റ് ടീം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള ചര്‍ച്ച തുടരുകയാണെന്നും വൈകിട്ടോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഏകീകൃത ഫീസ് എന്ന തീരുമാനം അംഗീകരിക്കാനാകാത്തതിനാലാണ് അതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത്. 50 ശതമാനം മെറിറ്റ് സീറ്റ് എന്നത്തന്നെയാണ് സര്‍ക്കാരിന്റെ ആവശ്യമെന്നും ചര്‍ച്ച തുടരുന്നതിനാല്‍ മറ്റൊന്നും ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. അലോട്ട്മെന്റ്, ഫീസ് എന്നിവ സംബന്ധിച്ച് വേഗത്തില്‍ ധാരണയില്‍ എത്തി പ്രവേശന നടപടികളിലേക്ക് കടക്കുകയാണ്  ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി.മുഴുവന്‍ സീറ്റിലും എകീകൃത ഫീസ് എന്നതാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും