സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

​​​​​ഫോണിലൂടെ വിവഹമോചനംഃ സുപ്രീം ​കോടതി കേന്ദ്ര സർക്കാറി​​​​​ന്റെ നിലപാട്​ തേടി

വിമെന്‍ പോയിന്‍റ് ടീം

​​​​​ഫോണിലൂടെ വിവഹമോചനം നടത്തിയ കേസിൽ സുപ്രീം കോടതി കേന്ദ്രസർക്കാറി​ന്റെയും ദേശീയ വനിതാ കമീഷന്റെയും വിശദീകരണമാവശ്യപ്പെട്ട്​ നോട്ടീസയച്ചു. കേസിൽ വിധി പുറപ്പെടുവിക്കാൻ കഴിയില്ലെന്നും യുവതിക്ക്​ പൊലീസിൽ പരാതിപ്പെടുകയോ ബോംബെ ഹൈകോടതിയിൽ ഹേബിയസ്​ കോർപസ്​ ഹരജി നൽകുകയോ ചെയ്യാമെന്നുമാണ്​​ സു​പ്രീം കോടതി ചീഫ്​ ജസ്​റ്റിസ്​ ടി.എസ്​ താക്കൂർ അധ്യക്ഷനായ ബെഞ്ച്​ വിധി പുറപ്പെടുവിച്ചത്​.

കുട്ടികളെ വിട്ടുകിട്ടുന്നതിന്​ നിയമപരമായ മാർഗങ്ങൾ അവലംബിക്കാനും യുവതിയോട്​ നിർദേശിച്ചിട്ടുണ്ട്​. ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ്​ തന്നെ ​േഫാൺ വഴി മുത്വലാഖിലൂടെ വിവാഹമോചനം ചെയ്​തതിനെതിരെയാണ്​ യുവതി സുപ്രീംകോടതിയെ സമീപിച്ചത്​. ഭർത്താവ്​ ബലമായി കൊണ്ടു​പോയ നാല്​ കുട്ടികളെ തിരികെ നൽകാൻ നടപടിയെടുക്കണമെന്നും ​ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശം ലംഘിക്കുന്നതിനാൽ  1937ൽ നിലവിൽ വന്ന മുസ്​ലിം വ്യക്​തി നിയമത്തിലെ സെക്ഷൻ 2 നിരോധിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്​.

യുവതിയുടെ ഭർത്താവ്​ മറ്റൊരു വിവാഹത്തിലേർ​പ്പെടുന്നത്​ തടയാൻ ഇവർ ബീഹാറിലെ ജഹാനാബാദ്​ കോടതിയെയും സമീപിച്ചിരുന്നു. എന്നാൽ നാലു വിവാഹം കഴിക്കാൻ മുസ്​ലിം പുരുഷന്​ അധികാരമില്ലേയെന്നും അത്​ തടയാൻ ശ്രമിക്ക​ുന്നതെതെന്തിനെന്നുമാണ്​ കോടതി ചോദിച്ചത്​​​.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും