സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മേനകാഗാന്ധിക്കെതിരെ മന്ത്രി കെ.ടി ജലീല്‍

വിമെന്‍ പോയിന്‍റ് ടീം

തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിയമലംഘനമാണെന്ന കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ.ടി ജലീല്‍.

മനുഷ്യ സ്‌നേഹമില്ലാത്തവര്‍ എങ്ങനെ മൃഗസ്‌നേഹികളാകുമെന്ന് അദ്ദേഹം ചോദിച്ചു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലും. ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും കെടി ജലീല്‍ പറഞ്ഞു.അക്രമകാരികളായ നായകളെ കൊല്ലാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. വന്ധ്യംകരണത്തിനായി വലിയ തുക മാറ്റിവെക്കുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു നായകളെ കൊല്ലാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. 

നായകളെ കൊല്ലുന്നതിനെതിരെ രംഗത്തെത്തുന്ന മൃഗസ്‌നേഹികള്‍ യഥാര്‍ത്ഥ മൃഗസ്‌നേഹികളല്ലെന്നും മനുഷ്യജീവന് പ്രാധാന്യം കൊടുത്തേ തീരൂ എന്നും കെ.ടി ജലീല്‍ വ്യക്തമാക്കിയിരുന്നു.തിരുവനന്തപുരം പുല്ലുവിളയില്‍ 60കാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവത്തില്‍ മേനകാ ഗാന്ധി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. വൃദ്ധയുടെ കയ്യില്‍ മാംസമുണ്ടായിരിക്കാമെന്നും അതാകും നായ്ക്കള്‍ ആക്രമിക്കാന്‍ കാരണമെന്നുമായിരുന്നു അന്ന് മേനക പറഞ്ഞത്.

എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു ഇന്ന് മേനകാഗാന്ധി വിശദീകരിച്ചത്. തെരുവുനായ് ശല്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ മേനകാ ഗാന്ധി രംഗത്തെത്തുകയും ചെയ്തിരുന്നു.ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം തന്നെ ഭീകരയാക്കി രക്ഷപ്പെടാന്‍ കേരളം ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. തെരുവുനായ്ക്കളെ കൊല്ലുന്നത് നിയമ ലംഘനമാണെന്നും മേനകാഗാന്ധി പറഞ്ഞിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും