സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം

വിമെന്‍ പോയിന്‍റ് ടീം

പണം വാങ്ങിയുള്ള വാടക ഗര്‍ഭധാരണത്തിന് ഇന്ത്യയില്‍ നിയന്ത്രണം. ഇതി ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. വിവാഹിതരായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണത്തിന് അര്‍ഹതയുണ്ടാകൂ. വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലിന്റെ (സരോഗസി) കരടിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബില്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

വന്ധ്യത, കുഞ്ഞിനെ ചുമക്കുന്നതിന് മെഡിക്കല്‍ ചെലവ് മാത്രം നല്‍കുന്ന രീതി എന്നീ സാഹചര്യങ്ങളിലും വാടക ഗര്‍ഭ ധാരണത്തിന് അനുമതി നല്‍കും. അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലുമായിരിക്കും വാടക ഗര്‍ഭധാരണത്തിന് അനുവാദം. വിദേശികള്‍ക്ക് ഇന്ത്യയില്‍ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതി നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. വാടക ഗര്‍ഭധാരണം വാണീജ്യ വല്‍ക്കരിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. വിദേശികള്‍ക്കായി മനുഷ്യ ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് പൂര്‍ണ്ണമായി നിരോധിക്കും. അതേസമയം ഗവേഷണ ആവശ്യങ്ങള്‍ക്ക് ഭ്രൂണം ഇറക്കുമതി ചെയ്യുന്നത് തടയില്ലെന്നും മന്ത്രി അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും