സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പരിതാപകരമായ ജീവിതം വന്ന് കാണൂ, എന്നിട്ട് സംസാരിക്കൂ…

വിമെന്‍ പോയിന്‍റ് ടീം

വിഴിഞ്ഞം ചെമ്പകരാമന്‍ തുറയില്‍ വീട്ടമ്മ തെരുവുനായ്ക്കളുടെ കടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം.
മാംസാവശിഷ്ടവും കൊണ്ടുപോയതിനാലാവാം വീട്ടമ്മയെ നായ്ക്കള്‍ ആക്രമിച്ചതെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

സില്‍വമ്മ എന്ന വീട്ടമ്മയുടെ ദാരുണാന്ത്യം ഏല്‍പ്പിച്ച ഞെട്ടല്‍ മാറുന്നതിനു മുമ്പ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന തുറയിലുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.മന്ത്രി വന്ന് തങ്ങളുടെ ദുരിതങ്ങള്‍  കണ്ടതിനു ശേഷം സംസാരിക്കാരിക്കാനാണ് തീരദേശവാസികള്‍ ആവശ്യപ്പെടുന്നത്.

വളരെ പരിതാപകരമായ അവസ്ഥയിലാണ് തീരദേശങ്ങളിലെ ജനങ്ങളുടെ ജീവിതം. പലവീടുകളിലും ടോയ്‌ലറ്റ് സൗകര്യം പോലുമില്ല.പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ കടപ്പുറത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ് തുറയിലെ ഒരു വിഭാഗം കുടുംബങ്ങള്‍. അതിനായി ഇരുള്‍ പരക്കുന്നതും കാത്തിരിക്കണം.

പ്രാഥമിക കര്‍മ്മങ്ങള്‍ക്കായാണ് സില്‍വമ്മ കടപ്പുറത്തേക്കു പോയത്. വൈകിയിട്ടും കാണാത്തതിനാല്‍ മകന്‍ അന്വേഷിച്ചെത്തുമ്പോഴാണ് നായകള്‍ ആക്രമിച്ചു മൃതപ്രായയായി കിടക്കുന്ന അമ്മയെ കണ്ടത്.

സില്‍വമ്മയുടെ മാറിടത്തിന്റെ ഒരു ഭാഗം നായകള്‍ കടിച്ചുതിന്ന നിലയിലായിരുന്നു. കൈകാലുകള്‍ കടിച്ചുപറിച്ച് അറ്റുതൂങ്ങിയിരുന്നു.
സില്‍വമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ 108 ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടിയില്ല. ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നവഴിയില്‍ അവര്‍ മരിച്ചു.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും