സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശാരദ ചിട്ടി തട്ടിപ്പ്ഃ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്‍റ് സമന്‍സ്

വിമെന്‍ പോയിന്‍റ് ടീം

ശാരദ ചിട്ടി തപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. സെപ്തംബര്‍ ആദ്യവാരം കൊല്‍ക്കത്തയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ചിട്ടി തട്ടിപ്പ് കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നളിനി ചിദംബരത്തിന്‍റെ പേരും പരാമര്‍ശിച്ചിരുന്നു. കുറ്റാരോപിതയോ സാക്ഷിയോ ആയല്ല, ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് നന്നായി അറിവുണ്ടായിരുന്ന ആളെന്ന നിലയിലാണ് നളിനി ചിദംബരത്തിന്‍െറ പേര് പരാമര്‍ശിച്ചത്.

കോണ്‍ഗ്രസ് നേതാവ് മദന്‍ സിങ്ങിന്‍റെ ഭാര്യ മനോരഞ്ജന സിങ്ങിന് ഒരു കോടിയിലേറെ രൂപ രൂപ കൈമാറിയെന്ന ചിട്ട് ഫണ്ട് ചെയര്‍മാന്‍ സുദിപ്ത സെന്നിന്‍റെ വെളിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് മനോരഞ്ജന സിങ്ങിന്‍റെ നിയമോപദേഷ്ടാവ് ആയിരുന്ന നളിനി ചിദംബരം കേസില്‍ പരാമര്‍ശിപ്പിക്കപ്പെട്ടത്.  ചിട്ടി തട്ടിപ്പ് അന്വേഷിക്കുന്ന സി.ബി.ഐ കഴിഞ്ഞ മാര്‍ച്ചില്‍ നളിനി ചിദംബരത്തിന് സമന്‍സ് അയച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും