സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തമിഴ്നാട്ടില്‍ ട്രാന്‍സ്ജെന്‍ഡറും പൊലീസിലേക്ക്

വിമെന്‍ പോയിന്‍റ് ടീം

ട്രാന്‍സ്ജെന്‍ഡര്‍ (മൂന്നാംലിംഗം) വിഭാഗത്തിന് പൊലീസ് ഉദ്യോഗം സ്വീകരിക്കുന്നതിന് തടസ്സമായി നിന്ന റിക്രൂട്ട്മെന്‍റ് നിയമം മാറ്റിയെഴുതി ഈ വിഭാഗത്തിനോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ തമിഴ്നാട് ഒരുങ്ങുന്നു. നിയമ പരിപാലനരംഗത്ത് മൂന്നാംലിംഗക്കാരുടെ സാന്നിധ്യം വരുന്നതോടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. 13,137 കോണ്‍സ്റ്റബ്ള്‍മാരുടെ തെരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനൊപ്പമായിരിക്കും സര്‍ക്കാര്‍ പുതിയ തീരുമാനത്തിലേക്ക് എത്തുന്നത്.

അപേക്ഷയില്‍ ലിംഗഭേദം സംബന്ധിച്ച ആണ്‍, പെണ്‍  കോളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അവരുടെ താല്‍പര്യമനുസരിച്ച് ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം. എന്നാല്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്ന് കൃത്യമായി സൂചിപ്പിച്ചാല്‍ അവരെ വനിതാ വിഭാഗത്തിലായിരിക്കും പരിഗണിക്കുക. ഇവര്‍ക്ക് സ്ത്രീകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത, സംവരണ ഇളവുകള്‍ ലഭിക്കും. രാജ്യത്താദ്യമായി ലൈംഗിക ന്യൂനപക്ഷങ്ങളെ സുരക്ഷാ സേനയിലേക്ക് പരിഗണിക്കുന്നത് തമിഴ്നാടാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അവകാശപ്പെടുന്നു.

പൊലീസ് കോണ്‍സ്റ്റബ്ള്‍ വിജ്ഞാപനം ഈമാസം പുറപ്പെടുവിച്ച് ഡിസംബറോടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുമെന്നും ഇദ്ദേഹം പറഞ്ഞു. സംസ്ഥാന പൊലീസ് സേനയിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രവേശം നല്‍കിയിരുന്നില്ല. എന്നാല്‍, കഴിഞ്ഞവര്‍ഷം അവസാനം കോടതിവിധിയോടെ മൂന്നാംലിംഗക്കാരി പൊലീസ് സബ് ഇന്‍സ്പെക്ടറായി ജോലി നേടിയിരുന്നു. സേലം കന്തംപട്ടി സ്വദേശിയായ കെ. പ്രിതികാ യാഷിനിയുടെ (25) പോരാട്ടമാണ് സര്‍ക്കാര്‍ തീരുമാനത്തിന് ആധാരം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പെട്ട രണ്ടുപേര്‍ ഹൈകോടതിയില്‍നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ച് കോണ്‍സ്റ്റബ്ള്‍മാരായി സേവനം അനുഷ്ഠിക്കുന്നുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും