സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്മയും ചേച്ചിയും തന്നെ വഞ്ചിച്ച് സമ്പാദ്യമെല്ലാം കവര്‍ന്നുഃ ഷക്കീല

വിമെന്‍ പോയിന്‍റ് ടീം

അമ്മയും ചേച്ചിയും തന്നെ വഞ്ചിച്ചുവെന്നും സമ്പാദ്യമെല്ലാം കവര്‍ന്നുവെന്നും നടി ഷക്കീല.ഫ്ലവേഴ്‌സ് ചാനലില്‍ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയിലാണ് ഷക്കീല മനസ്സു തുറക്കുന്നത്. പരിപാടിയുടെ പ്രമോ മാത്രമാണ് പുറത്തുവന്നത്. ഓണത്തിനായിരിക്കും ഷക്കീല അതിഥിയായി എത്തുന്ന എപ്പിസോഡ് സംപ്രേഷണം ചെയ്യുക. 

അമ്മയേയും ചേച്ചിയേയും കൂടാതെ അടുത്ത ബന്ധുക്കളും വഞ്ചിച്ചെന്നു ഷക്കീല പറയുന്നു. ആദ്യമായി ടൂ പീസ് ധരിക്കാന്‍ മടിയായിരുന്നുവെന്നും സില്‍ക്ക് സ്മിത ഇത് ധരിച്ചത് കണ്ടാണ് മടി മാറിയതെന്നും ഷക്കീല പറയുന്നു.

സിനിമയില്‍ നിന്ന് ഷക്കീല ഉണ്ടാക്കിയ സമ്പാദ്യമെല്ലാം വളരെ പെട്ടെന്നു തന്നെ അവര്‍ക്കു നഷ്ടമായിരുന്നു. അതില്‍ കൂടുതലും ബന്ധുക്കളാണ് കൊണ്ടുപോയത്. ഗ്ലാമര്‍ സിനിമകളില്‍ അഭിനയിക്കേണ്ടെന്ന തീരുമാനവും ഷക്കീലയ്ക്കു വലിയ നഷ്ടമുണ്ടാക്കി. ഇപ്പോള്‍ ചെന്നൈയില്‍ ഹിജഡകളുമായി സമരസപ്പെട്ട് കഴിഞ്ഞുകൂടുകയാണ് അവര്‍.

അന്ധ്രക്കാരിയായ ചാന്ദ് ബീഗത്തിന്റെയും ചെന്നൈ നിവാസിയായ ചാന്ദ് ബാഷയുടെയും മകളാണ് ഷക്കീല. ഇപ്പോള്‍ വീട്ടുകാരെ വിട്ട ഷക്കീല ഹിജഡ വിഭാഗത്തില്‍ പെട്ട ഒരാളെ അമ്മയായും കുട്ടിയെ മകളായും ഏറ്റെടുത്തു സംരക്ഷിക്കുന്നു.

പത്താം ക്ലാസില്‍ തോറ്റ ഷക്കീല, സില്‍ക്ക് സ്മിതയുടെ അനുജത്തിയായാണ് സിനിമയില്‍ എത്തുന്നത്. കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയെ മലയാള സിനിമയിലെ ഹോട്ടാക്കി മാറ്റിയത്. കുറച്ചുകാലം മുന്‍പ് ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങിയപ്പോഴും മലയാളി അതിനെ ഹിറ്റാക്കിയിരുന്നു. ഇപ്പോള്‍ ഷക്കീലയുടെ ജീവിതം തന്നെ സിനിമയാവുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും