സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നായ്ക്കളെ കൊല്ലാന്‍ അനുവദിക്കില്ലഃ മനേകാ ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

വൃദ്ധയുടെ കൈവശം മാംസമെന്തോ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പട്ടികള്‍ അവരെ കടിച്ചുകീറി കൊന്നതെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി.കൊല്ലപ്പെട്ട ശീലു അമ്മയുടെ കുടുംബത്തിനാകെ വേദനയായിരിക്കുകയാണ് ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രിയുടെ പരാമര്‍ശം. നാട്ടുകാരും ഇതിനെതിരേ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

 തെരുവു നായ്ക്കളെ അറുപതു വര്‍ഷമായി കൊന്നതുകൊണ്ട് കേരളത്തിലെ പട്ടിശല്യം തീര്‍ന്നോ എന്നാണ് കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധി ചോദിക്കുന്നത്.

വൃദ്ധ കൊല്ലപ്പെട്ടതു ദുഃഖകരമാണെങ്കിലും അതിന്റെ പേരില്‍ നായ്ക്കളെ കൊല്ലുന്നത് മണ്ടത്തരമാണെന്നും അവര്‍ പറയുന്നു. വന്ധ്യംകരിക്കാതിരുന്നതാണ് നായ കടിക്കാന്‍ കാരണം. വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കാറില്ലെന്നും കേരളത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ആവശ്യമെന്നു വന്നാല്‍ ഇടപെടുമെന്നും മനേക പറയുന്നു.

കേരളത്തിലല്ലാതെ മറ്റൊരിടത്തും ഇതുപോലെ പട്ടികളെ ദയയില്ലാതെ കൊന്നിട്ടില്ല. ശീലു അമ്മ കൊല്ലപ്പെട്ടതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതാണ് മനേകയെ ചൊടിപ്പിച്ചിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും