സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മഞ്ജുള ചെല്ലൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്

വിമെന്‍ പോയിന്‍റ് ടീം

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി വി റാവു സത്യവാചകം ചൊല്ലിക്കൊടുത്തു.ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് ധീരേന്ദ്ര വഗേല വിരമിച്ച ഒഴിവാണ് മഞ്ജുള ചെല്ലൂര്‍ നിയമിതയായിരിക്കുന്നത്. 2017 വരെയാണ് മഞ്ജുള ചെല്ലൂരിന്റെ സേവന കാലാവധി.

കര്‍ണ്ണാടകയിലെ ബെല്ലാരി സ്വദേശിനിയായ മഞ്ജുള ചെല്ലൂര്‍ കല്‍ക്കട്ട ഹൈക്കോടതിയിലെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസാണ്. 2011 നവംബര്‍ മുതല്‍ കേരള ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും 2012 സെപ്റ്റംബര്‍ മുതല്‍ 2014 ഓഗസ്റ്റ് വരെ ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1977ല്‍ നിയമ ബിരുദം നേടിയ മഞ്ജുള പത്തുവര്‍ഷം അഭിഭാഷകയായി സേവനമനുഷ്ഠിച്ചു. 1988ല്‍ ജില്ലാ ജഡ്ജിയായി കര്‍ണാടക ജുഡീഷല്‍ സര്‍വീസില്‍ നിയമിതയായി. 2000ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജഡ്ജിയായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും