സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശുചീകരണ യജ്ഞവുമായി സഹകരിച്ചില്ലെങ്കില്‍ രാജിവെച്ചൊഴിയുംഃ കിരണ്‍ ബേദി

വിമെന്‍ പോയിന്‍റ് ടീം

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ശുചീകരിക്കുന്നതിനുള്ള സ്വച്ഛ് പുതുച്ചേരി മിഷനുമായി ബന്ധപ്പെട്ടവര്‍ സഹകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ലഫ്. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ദല്‍ഹിയിലേക്ക് തിരിച്ചുപോകുമെന്ന് കിരണ്‍ബേദി. ഒരു മാസത്തിനകം പുതുച്ചേരിയിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയായില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്ന് അവര്‍ വ്യക്തമാക്കി.

ജിപിമെറില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസാരിക്കവെയാണ് കിരണ്‍ ബേദി രാജിഭീഷണി മുഴക്കിയത്. ശുചീകരണ ദൗത്യവുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് കിരണ്‍ ബേദി പറഞ്ഞു. എന്നാല്‍, പല ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തന്നോട് സഹകരിക്കാന്‍ തയ്യാറായില്ല.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പുതുച്ചേരി മുഴുവന്‍ തനിച്ച് വൃത്തിയാക്കാന്‍ കഴിയില്ല. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.ജനങ്ങള്‍ യാതൊരു മടിയുമില്ലാതെ പൊതുനിരത്തിലേക്ക് മാലിന്യം വലിച്ചെറിയുകയാണെന്നും അവര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും