സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

മനേകാഗാന്ധിക്ക് മറുപടിയുമായി ചെന്നിത്തല

വിമെന്‍ പോയിന്‍റ് ടീം

തെരുവുനായ്ക്കള്‍ വെറുതെ കടിക്കില്ലെന്ന മനേകാ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.മനേക ഗാന്ധിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാകില്ലെന്നും അതുകൊണ്ടാണ് അവര്‍ അത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.

ശിലുവമ്മയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കണം. സൗജന്യമായി വീടുവച്ചു നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായ്ക്കൂട്ടം അറുപത്തഞ്ചുകാരിയെ കടിച്ചുകീറി കൊന്നതിനെ തുടര്‍ന്നു പ്രദേശത്തെ തെരുവുനായ്ക്കളെ കൊല്ലാന്‍ പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മനേക ഗാന്ധിയുടെ പ്രതികരണം.

സ്ത്രീ കൊല്ലപ്പെട്ട സംഭവം ദുഃഖകരമാണെങ്കിലും ഇതിന്റെ പേരില്‍ പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. കേരളത്തില്‍ രണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ട്. പിഴവുകളില്‍ നിന്ന് കേരളം പാഠം പഠിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബീച്ചിലേക്കുപോയ സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കണം. വെറുതെ നായ്ക്കള്‍ ആക്രമിക്കില്ലെന്നും ‘ദ് വീക്കിന്’ അനുവദിച്ച അഭിമുഖത്തിലായിരുന്നു മനേകാ ഗാന്ധി നിലപാട് വ്യക്തമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും