സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവതാരകയെ അപമാനിക്കാൻ ശ്രമം; ഡിവൈ.എസ്​.പിക്കെതിരെ നടപടിക്ക്​ ശുപാർ​ശ

വിമെന്‍ പോയിന്‍റ് ടീം

അവതാരകയോട് മോശമായി പെരുമാറിയെന്ന സംഭവത്തില്‍ സൈബര്‍ സെല്ലിലെ ഡി.വൈ.എസ്.പി വിനയകുമാറിനെതിരെ നടപടിയെടുക്കാന്‍ ദക്ഷിണ മേഖല ഐ.ജിയുടെ റിപ്പോര്‍ട്ട്. കൊല്ലത്ത് നടന്ന സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെയായിരുന്നു സംഭവം.

പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഡി.വൈ.എസ്.പിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐ.ജി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.

കൊല്ലത്ത് രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്റെ അവസാന ദിവസമാണ് അവതാരകയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്. സമ്മേളന വേദിയുടെ ഇടനാഴിയില്‍വെച്ചായിരുന്നു സംഭവം.
പെണ്‍കുട്ടി അപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പിയെ സമ്മേളന ഹാളില്‍ നിന്ന് ഇറക്കിവിട്ടശേഷം സംഭവം ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പി ഐ.ജിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞശേഷമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും