സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അമ്പതോളം തെരുവുനായ്ക്കള്‍ വീട്ടമ്മയെ ആക്രമിച്ച് കൊന്നു

വിമെന്‍ പോയിന്‍റ് ടീം

തെരുവുനായ്ക്കളുണ്ടാക്കുന്ന ഭയപ്പെടുത്തുന്ന അപകടത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതായി പുല്ലുവിളയിലെ വീട്ടമ്മയുടെ ദാരുണ അന്ത്യം.പുല്ലുവിള ചമ്പകരാമന്‍ തുറയിലെ ഷീലുവമ്മയെയാണ് അമ്പതോളം വരുന്ന തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നത്. ഷീലുവമ്മയെ മകന്‍ കടപ്പുറത്ത് കണ്ടെത്തുമ്പോള്‍ കൈകാലുകള്‍ കടിച്ചുതിന്ന നിലയിലായിരുന്നു.

ഇന്നലെ സന്ധ്യയോടെ വീട്ടമ്മയെ കാണാതായതോടെയാണ് മകന്‍ സെല്‍വരാജ് തിരക്കിയിറങ്ങിയത്. അകലെ കടപ്പുറത്ത് നായകള്‍ എന്തോ കടിച്ചുതിന്നുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടാണ് സെല്‍വരാണ് അടുത്തുപോയി നോക്കിയത്.നായ്കൂട്ടം കടിച്ചുകീറി ചോരയില്‍ കുളിച്ച് മൃതപ്രായയായി കിടന്ന ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പേ മരിച്ചു.പ്രദേശത്ത് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. നേരത്തെ ഡെയ്‌സി എന്ന വീട്ടമ്മയെ നായകള്‍ മാരകമായി ആക്രമിച്ചിരുന്നു.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും