സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സര്‍ക്കാര്‍ നയം തുടരും

വിമെന്‍ പോയിന്‍റ് ടീം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ നയം തുടരുമെന്ന് മന്ത്രി കെ.കെ ശൈലജ. ഫീസ് വര്‍ധനവും ഏകീകരണവും പരിഗണനയിലാണ്. പ്രവേശം സംബന്ധിച്ച് സര്‍ക്കാറിന് പിടിവാശിയില്ല. മാനേജ്‌മെന്റുകളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്തെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം സംസ്ഥാന പ്രവേശന കമ്മീഷണര്‍ക്ക് നല്‍കികൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. മാനേജ്‌മെന്റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളിലേക്കടക്കം അലോട്ട്‌മെന്റ് നടപടികള്‍ സ്വീകരിക്കാന്‍ പ്രവേശ പരീക്ഷാ കമീഷണറെ ചുമതലപ്പെടുത്തിയാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ രംഗത്തെത്തിയിരുന്നു.അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ നാളെ ഹൈകോടതിയില്‍ ഹര്‍ജി നല്‍കും. സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും വ്യക്തിഗത മാനേജ്‌മെന്റുകളുമാണ് ഹര്‍ജി നല്‍കുക.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും