സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അവസാനമായി എഴുതിയത് നരേന്ദ്രമോദിക്ക്....

വിമെന്‍ പോയിന്‍റ് ടീം

ദേശീയ തലത്തില്‍ ഹാന്റ്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത 20കാരിയായ പഞ്ചാബ് സ്വദേശി പൂജ ആത്മഹത്യ ചെയ്തതു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആത്മഹത്യ കുറിപ്പ് എഴുതിവെച്ചശേഷമാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ഹോസ്റ്റല്‍ ഫീസും യാത്രചിലവുകളും വഹിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടാണ് താന്‍ ആത്മഹത്യ ചെയ്യുന്നത് എന്നാണ് മോദിക്കെഴുതിയ കുറിപ്പില്‍ പെണ്‍കുട്ടി പറയുന്നത്.

കോളജ് തനിക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചു എന്നും പെണ്‍കുട്ടി ആരോപിക്കുന്നു. തന്നെപ്പോലുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കണമെന്നും പൂജ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു.നാലു പേജുള്ള ആത്മഹത്യാക്കുറിപ്പ് പൂജയുടെ കുടുംബം പോലീസിനു കൈമാറി. തന്റെ മരണത്തിന് ഉത്തരവാദി കോച്ചാണെന്നും പൂജ കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.

‘ഹോസ്റ്റല്‍ മുറി നിഷേധിച്ചത് അദ്ദേഹമാണ്. ദിവസവും വീട്ടില്‍ നിന്നും വരാന്‍ ഞാന്‍ നിര്‍ബന്ധിതയായി. മാസം 3,720 രൂപ ചിലവു വരും. എന്റെ അച്ഛന് ഇതു താങ്ങാനാവില്ല.’  അവര്‍ പറയുന്നു.പാട്യാല ഖല്‍സ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പൂജ. സൗജന്യ ഹോസ്റ്റല്‍, ഭക്ഷണ സൗകര്യം വാഗ്ദാനം നല്‍കിയാണ് കോളജ് അധികൃതര്‍ പൂജയ്ക്ക് അഡ്മിഷന്‍ നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ വര്‍ഷം ഹോസ്റ്റലില്‍ നിന്നും അവരെ പുറത്താക്കുകയായിരുന്നു. വീട്ടില്‍ നിന്നും കോളജിലേക്കുള്ള യാത്രയ്ക്ക് ദിവസം 120 രൂപ യാത്രാക്കൂലിയായി വേണമെന്നും അവര്‍ പറഞ്ഞു.

പച്ചക്കറി വില്‍പ്പനക്കാരനാണ് പെണ്‍കുട്ടിയുടെ പിതാവ്. സാമ്പത്തികശേഷിയില്ലാത്തതിനാല്‍ കോളജ് പഠനം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പൂജ ചിന്തിച്ചിരുന്നെന്നും അവര്‍ പറയുന്നു.പെണ്‍കുട്ടിക്ക് സൗജന്യ അഡ്മിഷനാണ് നല്‍കിയതെന്നും എന്നാല്‍ പ്രകടനം മോശമായതുകൊണ്ട് ഇത്തവണ സൗജന്യ ഹോസ്റ്റല്‍ സൗകര്യം നല്‍കാനാവില്ലെന്നുമാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും