സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സ്ത്രീയുടെ വയറ്റിനുള്ളില്‍ ശസ്ത്രക്രിയ ഉപകരണം വെച്ചുതുന്നിക്കെട്ടി

വിമെന്‍ പോയിന്‍റ് ടീം

നെടുമങ്ങാട് താലൂക്കാശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയായ യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം മറന്ന് വച്ചു. വയറ്റിനുള്ളില്‍ ഉപകരണം ഉപേക്ഷിച്ച് യുവതിയുടെ വയര്‍ തുന്നിക്കെട്ടുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം വേദന തോന്നിയ യുവതിയെ സ്കാനിങ്ങിന് വിധേയയാക്കിയപ്പോളാണ് വയറ്റിനുള്ളില്‍ ഉപകരണം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ യുവതിക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു. ഗര്‍ഭപാത്രം നീക്കാനാണ് വ്യാഴാഴ്ച ശസ്ത്രക്രിയ നടന്നത്.

ഇക്കഴിഞ്ഞ 15നാണ് ഗര്‍ഭപാത്ര ശസ്ത്രക്രിയയ്ക്കായി ഇവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18നായിരുന്നു ശസ്ത്രക്രിയ. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിച്ച . ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ഉപയോഗിച്ച ഉപകരണങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഒരു ഒരു ഉപകരണം മറന്നുവച്ചതായി ആശുപത്രി അധികൃതര്‍ കണ്ടെത്തിയത്. ഈ വിവരം സ്ത്രീയുടെ മകളെ വിളിച്ച് അറിയിക്കുകയും വീണ്ടും എക്‌സറേ നടത്തി ഉപകരണം വയറ്റില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.തുടര്‍ന്ന് ആശുപത്രിയിലെ രണ്ട് അറ്റന്‍ഡന്‍ന്മാരെ ആംബുലന്‍സിലയച്ച് ഇവരെ മെഡിക്കല്‍ കോളേജില്‍ കോളേജില്‍ പ്രവേശിപ്പിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുക്കുകയായിരുന്നു.ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു മണിക്കൂറോളം കഴിഞ്ഞാണ് വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ ഉത്തരവിട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും