സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അക്രമങ്ങള്‍ തടയാന്‍ പിങ്ക് പോലീസ്; സഹായത്തിന് വിളിക്കൂ 1515

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന്, ആധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ പര്യടനം നടത്തുന്ന കേരള പൊലീസിന്റെ പിങ്ക് പട്രോളിങ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം നഗരപരിധിയിലാണു പ്രവര്‍ത്തനം.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമല വിജയനും ചേര്‍ന്നു പട്രോളിങ് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡ്രൈവര്‍ ഉള്‍പ്പെടെ വനിതാ പൊലീസുകാരാകും വാഹനത്തില്‍ ഉണ്ടായിരിക്കുക. സഹായം തേടിയുള്ള ഫോണ്‍കോള്‍ വന്നാല്‍ ജിഐഎസ്-ജിപിഎസ് സംവിധാനം ഉപയോഗിച്ചു കൃത്യമായി സ്ഥലം കണ്ടെത്തി പൊലീസ് സഹായം എത്തിക്കുന്നതിനു സാധിക്കുന്ന സോഫ്റ്റ്!വെയറാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്.
സ്ത്രീകള്‍ക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയുന്നതിനും 1515 നമ്പറിലേക്കു വിളിക്കാം.ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പട്രോള്‍ കണ്‍ട്രോള്‍ റൂമില്‍ അതിക്രമങ്ങള്‍ സംബന്ധിച്ചും സുരക്ഷ സംബന്ധിച്ചും ലഭിക്കുന്ന വിവരങ്ങള്‍ പട്രോള്‍ വാഹനങ്ങള്‍ക്കു നല്‍കും. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.സ്‌കൂള്‍, കോളജ്, ഓഫിസുകള്‍ ലേഡീസ് ഹോസ്റ്റലുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും പിങ്ക് പട്രോള്‍ സംഘം നിരീക്ഷണം നടത്തും. ബീറ്റ് ഓഫിസര്‍മാരെയും വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. സി-ഡാക്ക്, കെല്‍ട്രോണ്‍ എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണു വാഹനം തയാറാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും