സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് പിന്നില്‍!!!!

വിമെന്‍ പോയിന്‍റ് ടീം

നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നുവെന്ന് അടുത്തിടെയാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറില്‍ നിന്ന് വേര്‍പിരിയുകയാണെന്ന് ദിവ്യ വ്യക്തമാക്കിയത്. പതിന്നാല് വര്‍ഷം നീണ്ട വിവാഹജീവിതം അവസാനിപ്പിക്കുന്നതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതേസമയം ഭര്‍ത്താവിന്റെ ഈഗോ ക്ലാഷാണ് വിവാഹമോചനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൃത്താധ്യാപിക കൂടിയായ ദിവ്യ ഈ രംഗത്ത് സജീവമാകാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ഭര്‍ത്താവിനെ ചൊടിപ്പിച്ചത്. ഒപ്പം സിനിമയിലും അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സമ്മതിക്കാന്‍ ഭര്‍ത്താവ് കൂട്ടാക്കിയില്ലത്രേ. അമേരിക്കയില്‍ ദിവ്യ ആരംഭിച്ച ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് അടച്ചു പൂട്ടാനും ഭര്‍ത്താവ് നിര്‍ദ്ദേശിച്ചിരുന്നു. ഇതെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ദിവ്യയുടെ ജീവിതരീതിയോട് ഭര്‍ത്താവിന് യോജിക്കാനായില്ല. വീട്ടിലിരുന്ന് കുട്ടികളെ നോക്കുന്ന ജോലി മാത്രം ചെയ്താല്‍ മതിയെന്ന നിലപാടിലായിരുന്നു ഭര്‍ത്താവ്. ഇതിനിടെ ഇരുവരുടേയും കുടുംബാംഗങ്ങള്‍ നടത്തിയ മധ്യസ്ഥശ്രമവും പരാജയപ്പെട്ടു. സുധീര്‍ ഒരിക്കലും തന്റെ തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ തയ്യാറായിരുന്നില്ല.

കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം,ഫ്രണ്ട്‌സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണിയായിരുന്നു നായിക.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013-ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദിവ്യയെത്തിയത്.

2002-ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും