സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുട്ടികളെ കണ്ടെത്താനായി 'അഭയം'

വിമെന്‍ പോയിന്‍റ് ടീം

തമിഴ്‌നാട്ടില്‍ നിന്നും കാണാതാകുന്ന കുട്ടികളെ കണ്ടെത്താനായി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഭാര്യ ലതാ രജനികാന്തിന്റെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. അഭയം എന്നു പേരിട്ടിരിക്കുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് എല്ലാ മേഖലയിലും നിന്നും ലഭിക്കുന്നത്.

ചെന്നൈയില്‍ അടുത്തകാലത്ത് രണ്ട് അമ്മമാര്‍ക്ക് കുട്ടികള്‍ നഷ്ടമായ സാഹചര്യത്തിലാണ് അഭയം ആരംഭിക്കാന്‍ പ്രേരണയുണ്ടായതെന്ന് ലത രജനികാന്ത് പറയുന്നു. ചെന്നൈയില്‍ നിരവധി കുട്ടികളാണ് ഓരോവര്‍ഷവും കാണാതാകുന്നത്. ഇത്തരത്തില്‍ കാണാതാകുന്ന വിവരം ശേഖരിച്ച് കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. എന്‍ജിഒകളുടെയും ജനങ്ങളുടെയും സഹകരണത്തിലാണ് അഭയം പ്രവര്‍ത്തിക്കുന്നത്. കുട്ടികളെ കണ്ടെത്തി രക്ഷാകര്‍ത്താക്കളെ ഏല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ അഭയം കുട്ടികളെ കണ്ടെത്താനായി അധികൃതരുടെ സഹായം തേടും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും