സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വീഡിയോ ബ്ലാക്ക്‌മെയിലിംഗ്ഃ ഭാരതി സിംഗ് പരാതി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

താനുമായി ബന്ധപ്പെട്ട വീഡിയോ- ഓഡിയോ റെക്കോര്‍ഡിംഗ് പുറത്തുവിടുമെന്ന് പറഞ്ഞ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കുടുംബസുഹൃത്ത് ശ്രമിക്കുന്നുവെന്ന പരാതിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ ഭാര്യ ഭാരതി സിംഗ്. ദില്ലി സ്വദേശി പ്രദീപ് ചൗഹാനെതിരെയാണ് ഭാരതി സിംഗ് പരാതി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ആറിന് പ്രദീപുമായി താന്‍ നടത്തിയ സംഭാഷണം തന്റെ അറിവില്ലാതെ റെക്കോര്‍ഡ് ചെയ്ത പ്രദീപ് അത് പുറത്തുവിടുമെന്ന് കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

രണ്ടു കോടി രൂപ നല്‍കിയില്ലെങ്കില്‍ സംഭാഷണം സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നാണ് പ്രദീപ് ഭീഷണിപ്പെടുത്തുന്നതെന്ന് പരാതിയില്‍ പറയുന്നു. പ്രദീപിന്റെ പക്കല്‍ ലൈസന്‍സുള്ള റിവോള്‍വര്‍ ഉണ്ടെന്നും അതുപയോഗിച്ച് കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാരതി സിംഗിന്റെ പരാതിയില്‍ ആരോപിക്കുന്നു. പ്രദീപിന്റെ പക്കലുള്ള തന്റെ സംഭാഷണവും വീഡിയോയും കൃത്രിമമായി ചിത്രീകരിച്ചതാണെന്നും അവര്‍ പരാതിയില്‍ പറയുന്നു.

വീഡിയോയില്‍ എന്ത ദൃശ്യങ്ങളാണ് ഉള്ളതെന്ന് തനിക്ക് അറിയില്ല. പ്രദീപ് നിരന്തരം തന്നെ ഫോണില്‍ വിളിച്ച് തന്റെ ഭര്‍ത്താവിന്റെ സല്‍പ്പേര് നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ഭാരതി സിംഗിന്റെ പരാതിയില്‍ പറയുന്നു. വീഡിയോയും സംഭാഷണവും പ്രദീപ് എഡിറ്റ് ചെയ്ത് കൃത്രിമമായി ചേര്‍ത്തതാണെന്നാണ് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. 2012ല്‍ കരസേന മേധാവിയായി വിരമിച്ച വികെ സിംഗ് പിന്നീട് ബിജെപിയില്‍ ചേരുകയും 2014ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിംഗിനെ മോഡി മന്ത്രിസഭയില്‍ അംഗമാക്കുകയുമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും