സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുട്ടിക്കടത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍

വിമെന്‍ പോയിന്‍റ് ടീം

യഥാര്‍ഥമായ സംഭവങ്ങളാണ് തന്റെ പുതിയ നോവല്‍ ചെയിന്‍ ഓഫ് കസ്റ്റഡിയിലുള്ളതെന്ന് എഴുത്തുകാരി അനിത നായര്‍ പറഞ്ഞു. മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കുട്ടിക്കടത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍. സമൂഹത്തിലെ പ്രശ്നങ്ങള്‍ കാണിച്ചുകൊടുക്കുകയാണ് രചനയിലൂടെ ചെയ്യുന്നത്. കുട്ടിക്കടത്ത് എന്ന പ്രശ്നത്തിന് എന്തുകൊണ്ട് ഗൗരവമായ പ്രാധാന്യം കൊടുക്കുന്നില്ലെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് നോവല്‍ തയ്യാറാക്കിയിരിക്കുന്നത്.  കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് പഠനം നടത്തിയ ശേഷമാണ് നോവല്‍ ഒരുക്കിയത്. കോര്‍പറേറ്റ് ഓര്‍ഗനൈസേഷനാണ് കുട്ടിക്കടത്തിന് പിന്നില്‍. ഇരകളാകുന്ന കുട്ടികളില്‍ കാണുന്ന പൊതുവായ കാര്യം ദാരിദ്യ്രമാണ്.

ജീവിതത്തിന് ചുറ്റും നടക്കുന്നത് എഴുതാനുള്ള മാധ്യമം എന്ന നിലയിലാണ് ക്രൈംനോവല്‍ എഴുതുന്നത്. എഴുത്തിലൂടെ ലോകം മാറ്റാനാകുമെന്ന് കരുതുന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രതിഷേധിക്കുന്നത് അര്‍ഥരഹിതമാണ്. സൃഷ്ടിക്ക് ലഭിക്കുന്ന പ്രതികരണമാണ് അംഗീകാരം. കൂട്ടായ അഭിപ്രായ രൂപീകരണത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ സാധ്യമാകൂവെന്നും അനിത നായര്‍ പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും