സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു

വിമെന്‍ പോയിന്‍റ് ടീം

നടി ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നുംവേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു.

ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്. അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയിരുന്നില്ല.

2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരുന്നു. അവിടെ ദിവ്യാ ഉണ്ണിക്ക് സ്വന്തമായി ഒരു നൃത്തവിദ്യാലയവും ഉണ്ടായിരുന്നു.അമേരിക്കന്‍ ജാലകം എന്ന ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായും ദിവ്യ പ്രവര്‍ത്തിച്ചിരുന്നു. അര്‍ജ്ജുന്‍, മീനാക്ഷി എന്നിവരാണ് മക്കള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും