സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സാനിയ-ഹിംഗിസ് സഖ്യം വേര്‍പിരിയുന്നു

വിമെന്‍ പോയിന്‍റ് ടീം

ഒരു വര്‍ഷം നീണ്ട ബന്ധത്തിനോട് അപ്രതീക്ഷിതമായി വിട പറയുകയാണ് ടെന്നീസ് താരങ്ങളായ സാനിയ മിര്‍സയും മാര്‍ട്ടീന ഹിംഗിസും. ലോക ടെന്നിസ് കിരീടം ഉള്‍പ്പെടെ ഒമ്പത് വനിത ഡബിള്‍സ് കീരിടങ്ങളാണ് സാനിയ-ഹിംഗിസ് സഖ്യം കഴിഞ്ഞ വര്‍ഷം മാത്രം കീഴടക്കിയിരുന്നത്.

മാര്‍ച്ച് 2015ല്‍ പങ്കാളികളായ സാനിയ മിര്‍സയും മാര്‍ട്ടിന ഹിംഗിസും തുടരെ കീരിടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ വെല്‍സ്, മിയാമി, ചാര്‍ളസ്റ്റണ്‍ കീരിടങ്ങള്‍ നേടിയ സഖ്യം മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റുകയായിരുന്നു. ചാര്‍ളസ്റ്റണ്‍ കീരിടത്തിന് പിന്നാലെയാണ് സാനിയ- ഹിംഗിസ് സഖ്യം വനിത ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയിരുന്നത്. തുടര്‍ന്ന് വിമ്പിള്‍ഡണ്‍ കിരീടത്തിലൂടെ വനിത ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേട്ടവും സാനിയ- ഹിംഗിസ് സഖ്യം കരസ്ഥമാക്കി. 2015 യ.എസ് ഓപ്പണ്‍ കിരീടവും സാനിയ-ഹിംഗിസ് സംഖ്യത്തിന്റെ പേരിലാണ്.സെക്ക് റിപ്പബ്ലിക് താരം ബര്‍ബോറ സ്‌ട്രൈക്കോവയുമായാണ് സാനിയ ഇനി കോര്‍ട്ട് പങ്കിടുക. ലോക 21ആം നമ്പര്‍ താരമാണ് ബര്‍ബോറ സ്‌ട്രൈക്കോവ. അമേരിക്കന്‍ താരം കോക്കോ വാന്‍ഡ്‌വേഗയാണ് ഇനി മാര്‍ട്ടീന ഹിംഗിസിന്റെ പങ്കാളി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഉള്‍പ്പെടെ മൂന്ന് കീരിടം 2016 ന്റെ തുടക്കത്തില്‍ കരസ്ഥമാക്കിയ സാനിയ- ഹിംഗിസ് സംഖ്യം പക്ഷെ, പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. ദോഹയില്‍ നടന്ന മത്സരത്തില്‍, റഷ്യന്‍ ജോഡികളായ എലെന വെസ്‌നിന- ദാരിയ കസാത്കിന യോട് തോല്‍വി വഴങ്ങുന്നതോടെ 41 മത്സരങ്ങളുടെ വിജയ തുടര്‍ച്ചയാണ് നഷ്ടമായത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടന്ന മൂന്ന് ഫൈനലുകളില്‍, ഒരു കിരീടം മാത്രം നേടാനായത് സാനിയ-ഹിംഗിസ് സംഖ്യത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും