സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിരാഹാര സമരത്തിന് അന്ത്യംകുറിച്ച് ഇറോം ശര്‍മിള

വിമെന്‍ പോയിന്‍റ് ടീം

2000ത്തിൽ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്ന് ഇറോം ശര്‍മിള.അങ്ങനെ 16 വര്‍ഷം നീണ്ടുനിന്ന സമരത്തിന് അന്ത്യംകുറിച്ചിരിക്കുകയാണ്. നിരാഹാര സമരത്തെ തുടര്‍ന്ന് ആത്മഹത്യാ കുറ്റം നേരിടുന്ന ഇറോം ശര്‍മിള  ഇംഫാല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായതിന് ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. തുടർന്ന് കോടതി അവർക്ക് ജാമ്യം നൽകി. ഇന്ന് വൈകുന്നേരത്തോടെ മോചിതയാകുമെന്നാണ് സൂചന. ഇതിന് ശേഷമായിരിക്കും നിരാഹാര സമരം അവസാനിപ്പിക്കുക.

ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ രാവിലെ 10.30ന് ആംബുലന്‍സിലാണ് ശര്‍മിള കോടതിയിലെത്തിയത്.  തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിക്കാനുള്ള തീരുമാനം അറിയിക്കുകയും തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കോടതി നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്തു. നടപടിക്രമങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ശർമിള നിങ്ങളുടെ നിയമ വ്യവസ്ഥക്ക് എന്നെ അന്യാമായി തടങ്കലിൽ വെക്കാൻ അധികാരമില്ലെന്ന് കോടതിയോട്പറഞ്ഞു.

ശർമിളയുടെ രാഷ്ട്രീയ പ്രവേശത്തിന് ജഡ്ജി എല്ലാവിധ ആശംസകളും നേർന്നു. 10,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ഇറോം ശർമിളക്ക് കോടതി ജാമ്യം അനുവദിച്ചത്. ആഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കും.

എന്തുകൊണ്ട് എന്നെ ഒരു സാധാരണക്കാരിയായി കണ്ടുകൂടാ? എന്ന് ശർമിള മാധ്യമങ്ങളോട് ചോദിച്ചു. 16 വർഷങ്ങളായി താൻ നിരാഹാര സമരം തുടരുകയാണ്. എന്നാൽ ഇതുവരെ ഒന്നും നേടിയില്ല. ഇനിമുതൽ മറ്റൊരു രീതിയിൽ ഈ സമരം തുടർന്നുകൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർഥിയായിട്ടായിരിക്കും ഇനി എന്നെ കാണുക എന്നും അവർ പറഞ്ഞു.

ഇറോം ശർമിളയെ ഹാജരാക്കിയ ഇംഫാൽ കോടതിക്കുമുന്നിൽ ചെറിയ തോതിൽ സംഘർഷമുണ്ടായി. 16 വർഷങ്ങളായി ഇറോമിനെ സൂക്ഷിച്ചിരുന്ന ജവഹർ ലാൽ നെഹ്റു ആശുപത്രിയിലേക്ക് തന്നെ അവരെ കൊണ്ടുപോയി.

താൻ 16 വർഷമായി തുടരുന്ന നിരാഹാരം ആഗസ്റ്റ് 9ന് അവസാനിപ്പിക്കുമെന്ന് ജൂലായ് 16നാണ് ഇറോം ശർമിള പ്രഖ്യാപിച്ചത്. സൈന്യത്തിന്‍റെ പ്രത്യേക അധികാരം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 2000 നവംബര്‍ അഞ്ചിന് നിരാഹാരസമരം ആരംഭിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും