സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇറോം ശര്‍മ്മിളയെ സ്വാഗതം ചെയ്ത് ബി.ജെ.പി

വിമെന്‍ പോയിന്‍റ് ടീം

ഇറോം ശര്‍മ്മിളയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി. ഇറോം ശര്‍മ്മിളയ്ക്ക് പാര്‍ട്ടിയിലേക്കു വരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അനുമതി നിഷേധിക്കില്ല എന്ന് ബി.ജെ.പി നേതാവ് കെ.എച്ച് ജോയ് കൃഷ്ണന്‍.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ഷര്‍മിള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വമാണ് നിലപാടെടുക്കേണ്ടതെന്നും ജോയ് കൃഷ്ണന്‍ പറഞ്ഞു.‘ ബി.ജെ.പി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരാനാണ് ആഗ്രഹമെങ്കില്‍ ഞങ്ങള്‍ അനുമതി നിഷേധിക്കില്ല. പക്ഷെ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിനെക്കുറിച്ച് എനിക്ക് ഉറപ്പുപറയാനാവില്ല. അക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണ്’ അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ സായുധ സേന പ്രത്യേക അധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള അവസാനിപ്പിക്കാനിരിക്കെയാണ് ബി.ജെ.പി നിലപാടു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

‘സര്‍ക്കാര്‍ പോസിറ്റീവായി പ്രതികരിക്കാത്തതിനാല്‍ ഞാന്‍ എന്റെ സമരം അവസാനിപ്പിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.’ എന്നാണ് ഇറോം ശര്‍മ്മിള പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും