സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വീട്ടമ്മയുടെ മരണം;കാമുകന്‍ പിടിയില്‍

വിമെന്‍ പോയിന്‍റ് ടീം

ബുധനാഴ്ച തൃശൂരില്‍നിന്ന് കാണാതായ വീട്ടമ്മ പൊള്ളാച്ചി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. തൃശൂര്‍ ചേറ്റുപുഴ ഒളരിക്കല്‍ തട്ടുപറമ്പില്‍ രാഘവന്‍-സുഭദ്ര ദമ്പതികളുടെ മകള്‍ ലോലിതയാണ് (42) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ പൊലീസിന്‍െറ പിടിയിലായി. കുറേക്കാലമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ലോലിത ബുധനാഴ്ച രാവിലെ വീട്ടില്‍നിന്ന് തൃശൂര്‍ സ്വരാജ് റൗണ്ടിലെ ടെക്സ്റ്റൈല്‍ ഷോപ്പിലേക്ക് ജോലിക്ക് പോയെങ്കിലും തിരിച്ചത്തെിയില്ല. ഇതുസംബന്ധിച്ച് മാതാവ് തൃശൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് പൊള്ളാച്ചി ഗോമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൂസാരിപട്ടി പറമ്പികുളം ആളിയാര്‍ പദ്ധതിക്ക് കീഴിലുള്ള ആര്‍.എസ് കനാലില്‍ അബോധാവസ്ഥയില്‍ ലോലിതയെ കണ്ടത്തെിയത്. പിന്നീട് നാട്ടുകാര്‍ പൊള്ളാച്ചി ഗവ. ആശുപത്രിയിലത്തെിച്ചെങ്കിലും വൈകീട്ട് മരിച്ചു. മരണത്തിനുമുമ്പ് ആശുപത്രിയില്‍വെച്ച് പൊലീസ് ലോലിതയുടെ മൊഴിയെടുത്തിരുന്നു. മരണം കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ലോലിതയുമായി ബന്ധമുണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ലോലിതയില്‍നിന്ന് ഇടക്കിടെ പണവും സ്വര്‍ണവും കടം വാങ്ങിയിരുന്നതായി പറയുന്നു. അടുത്തിടെ ലോലിതയുടെ നാലു പവന്‍െറ സ്വര്‍ണമാലയും ഇയാള്‍ വാങ്ങി. ഇത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ലോലിത സമ്മര്‍ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച വൈകീട്ട് സ്വര്‍ണമാല വാങ്ങിത്തരാമെന്ന് പറഞ്ഞ് ലോലിതയെ കാറില്‍ കയറ്റിക്കൊണ്ടുപോയത്. മണിക്കൂറുകളോളം തൃശൂര്‍ നഗരത്തില്‍ കറങ്ങിയശേഷം ഇരുവരും പളനിയിലേക്ക് പോയി.

വഴിയില്‍ ലോലിതക്ക് ശീതളപാനിയത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി. ഇത് കഴിച്ചതോടെ ലോലിത അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീടാണ് കനാലിന് സമീപം ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞത്. ലോലിത അണിഞ്ഞിരുന്ന വളകളും കമ്മലും നഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. ലോലിതയുടെ സ്വര്‍ണം തൃശൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇയാള്‍ 12,000 രൂപക്ക് പണയം വെച്ചതായും അറിവായിട്ടുണ്ട്.  പെയിന്‍റിങ് ജോലിക്കാരനായ ശശിയാണ് ലോലിതയുടെ ഭര്‍ത്താവ്. ശിവക് (12) കൃഷ്ണജ് (10) മക്കളണ്.  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും